നത്തിങ് ഫോണിന് അപരനാവാനൊരുങ്ങി ഇന്‍ഫിനിക്‌സ്; ‘അഭിഭാഷകരെ തയ്യാറായിക്കൊള്ളൂ എന്ന് നത്തിങ് മേധാവി

ഇന്‍ഫിനിക്‌സ് ജിടി10 പ്രോ എന്ന് പേരിട്ടിരിക്കുന്ന ഫോൺ ഓഗസ്റ്റ് ആദ്യവാരം ഇന്ത്യയിൽ അവതരിപ്പിക്കും
Infinix gt10 pro
Infinix gt10 pro
Updated on

ജനപ്രിയ ആൻഡ്രോയിഡ് ഫോണായ നത്തിങ് ഫോണിന് സമാനമായ ഡിസൈന്‍ അവതരിപ്പിക്കാനൊരുങ്ങി ഇന്‍ഫിനിക്‌സ്. ഇന്‍ഫിനിക്‌സ് ജിടി10 പ്രോ എന്ന് പേരിട്ടിരിക്കുന്ന ഫോൺ ഓഗസ്റ്റ് ആദ്യവാരം ഇന്ത്യയിൽ അവതരിപ്പിക്കും.

ഇന്‍ഫിനിക്‌സ് ജിടി10 പ്രോ ഗെയിമിങ് പെര്‍ഫോമന്‍സിന് പ്രാധാന്യം നൽകിയാണ് കമ്പനി പുറത്തിറക്കുന്നത്. കാഴ്ച്ചയിൽ നത്തിങ് ഫോണ്‍ 2ന് സമാനമായ ഡിസൈന്‍ ഉപയോഗിച്ചിരിക്കുന്നു. സെമി ട്രാന്‍സ്പാരന്‍റ് ബാക്ക് ഡിസൈനില്‍ എത്തുന്ന ഫോണിന്‍റെ ബാക്ക് പാനലിലെ എല്‍ഇഡി സ്ട്രിപ്പുകൾ നത്തിങ് ഫോണിനെ ഓർമ്മിപ്പിക്കുന്നു.

എന്നാല്‍ ഫോണിൻ്റെ കളര്‍ കോമ്പിനേഷനിലും ക്യാമറയുടെ ക്രമീകരണത്തിലും മാറ്റങ്ങളുണ്ട്. നീല, വെള്ള വേരിയന്‍റുകളിലാണ് കമ്പനി ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങുന്നത്. മറ്റു വിവരങ്ങൾ കമ്പനി പുറത്തുവിട്ടിട്ടില്ല. ഇതിനിടെ ഇന്‍ഫിനിക്‌സ് ജിടി 10 പ്രോയെക്കുറിച്ചുള്ള ഒരു ടെക് വിദഗ്ദന്റെ ട്വീറ്റിന് താഴെ നത്തിങ് മേധാവി കാള്‍ പേയ് കമന്‍റ് സോഷ്യൽ മീഡിയയിൽ വളരെ ചർച്ചയായിരുന്നു. ‘അഭിഭാഷകരെ തയ്യാറായിക്കൊള്ളൂ’ എന്നായിരുന്നു കാള്‍ പേയ് കമന്‍റ് നൽകിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com