1.7 കോടി ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ; ഫോൺ നമ്പറും അഡ്രസും ഉൾപ്പടെ ചോർന്നു, ആശങ്ക

ഉപഭോക്താക്കളുടെ യൂസർ നെയിമുകൾ, പൂർണമായ പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പറുകൾ, ഭാഗികമായ വിലാസം തുടങ്ങിയവ ഹാക്കർ ഫോറങ്ങളിൽ ഇതിനോടകം പ്രചരിക്കുന്നുണ്ട്
instagram users data leaked to dark web

1.7 കോടി ഇൻസ്റ്റഗ്രാം ഉപഭോക്താക്കളുടെ വിവരങ്ങൾ ഡാർക്ക് വെബിൽ; ഫോൺ നമ്പറും അഡ്രസും ഉൾപ്പടെ ചോർന്നു, ആശങ്ക

Updated on

സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാ വീഴ്ച. ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സിന്‍റെ വെളിപ്പെടുത്തൽ. ഡാർക് വെബ്ബിലേക്കാണ് ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നിരിക്കുന്നത്.

ഉപഭോക്താക്കളുടെ യൂസർ നെയിമുകൾ, പൂർണമായ പേര്, ഇമെയിൽ വിലാസം, ഫോൺ നമ്പറുകൾ, ഭാഗികമായ വിലാസം തുടങ്ങിയവ ഹാക്കർ ഫോറങ്ങളിൽ ഇതിനോടകം പ്രചരിക്കുന്നുണ്ട്. മാൽവെയർബൈറ്റ്സിന്റെ ഡാർക്ക് വെബ് നിരീക്ഷണത്തിനിടെയാണ് ചോർച്ച കണ്ടെത്തിയത്. ആൾമാറാട്ട തട്ടിപ്പുകൾ, ഫിഷിംഗ് ആക്രമണങ്ങൾ, ക്രെഡൻഷ്യൽ മോഷണം എന്നിവയ്ക്കായി ഹാക്കർമാർ ചോർന്ന ഡാറ്റ ഉപയോഗപ്പെടുത്തിയേക്കാമെന്ന് കമ്പനി മുന്നറിയിപ്പ് നൽകി. അതേസമയം, ഇൻസ്റ്റാഗ്രാമിന്റെ മാതൃ കമ്പനിയായ മെറ്റ ഇതുവരെ റിപ്പോർട്ട് സ്ഥിരീകരിച്ചിട്ടില്ല.

ഇൻസ്റ്റഗ്രാം പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള സംവിധാനം ദുരുപയോഗം ചെയ്ത് അക്കൗണ്ടുകൾ തട്ടിയെടുക്കാനാണ് കൂടുതൽ സാധ്യതയെന്നും മാൽവെയർബൈറ്റ്‌സ് കൂട്ടിച്ചേർത്തു. ഇത്തരം ശ്രമങ്ങൾ ഇതിനകം ഹാക്കർമാർ തുടങ്ങിക്കഴിഞ്ഞതായാണ് വിവരം. പല ഉപഭോക്താക്കളും തങ്ങൾക്ക് ഇൻസ്റ്റഗ്രാം പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള സന്ദേശം ലഭിച്ചതായി പറയുന്നു. ചോർന്ന വിവരങ്ങൾ ഉപയോഗിച്ചാണ് അക്കൗണ്ടുകൾ തട്ടിയെടുക്കാനുള്ള ഈ ശ്രമം നടക്കുന്നത്. 2024-ലുണ്ടായ ഇൻസ്റ്റഗ്രാം എപിഐ ഡാറ്റാ ലീക്കിലൂടെ ചോർന്ന വിവരങ്ങളാണ് ഇപ്പോൾ ഡാർക്ക് വെബ്ബിൽ പ്രചരിക്കുന്നതെന്നാണ് വിവരം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com