ശരിക്കും...! മിന്നലുള്ളപ്പോ മൊബൈൽ ഉപയോഗിക്കാമോ...? | Video

വയറുള്ള ലാൻഡ്‌ഫോൺ ഉപയോഗിക്കാന്‍ പാടില്ല

മൊബൈൽ ഫോൺ ഉപയോഗിക്കാൻ തുടങ്ങിയ കാലം മുതലേ നമ്മൾ കേൾക്കുന്ന ഒരു കാര്യമാണ്: ഇടിമിന്നലുണ്ടാകുമ്പോൾ ഫോൺ ഉപയോഗിക്കരുത്, ഉപയോഗിക്കുന്നവർക്ക് മിന്നലേൽക്കാനുള്ള സാധ്യത കൂടുതലാണ് എന്നൊക്കെ.. എന്നാൽ ഇതെല്ലാം ശാസ്ത്രീയതയില്ലാത്ത തെറ്റിദ്ധാരണകളാണെന്ന് വ്യക്തമാക്കുകയാണ് ഇലക്ട്രോണിക്സ് വിദഗ്ധനായ ടോട്ടോ ചാൻ എന്ന ഫെയ്സ്ബുക്ക് ഉപയോക്താവ്.

നമ്മുടെ നാട്ടിൽ വലിയ തോതിൽ തെറ്റായി വിശ്വസിക്കുന്ന ഒരു കാര്യമാണ് മിന്നലുണ്ടാകുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടകരമാണെന്നുള്ളത്. യഥാർത്ഥത്തിൽ, മൊബൈൽ ഫോണിൽ സംസാരിച്ചതുകൊണ്ട് തന്നെ നമ്മളോ ഉപകരണങ്ങളോ മിന്നലേറ്റ് നശിക്കില്ല. നമ്മുടെ കൈയിൽ ഉള്ള മൊബൈൽ ഫോൺ ഒരു ലോപവർ വൈദ്യുതകാന്തിക ഉപകരണമാണ്. അതിൽ നിന്ന് പുറപ്പെടുന്ന തരംഗങ്ങൾ മിന്നലിനെ ആകർഷിക്കാൻ ശേഷിയുള്ളതല്ല. നമ്മൾ കാണുന്ന പ്രകാശം പോലും വൈദ്യുതകാന്തിക തരംഗമാണ് – അതുപോലെയാണ് മൊബൈൽ ഫോണിൽ നിന്നുള്ള തരംഗങ്ങളും.

മിന്നൽ എന്നത് മേഘക്കൂട്ടത്തിൽ രൂപപ്പെടുന്ന ഇലക്ട്രിക്കൽ ചാർജിന്‍റെ വലിയ തോതിലുള്ള ഡിസ്ചാർജാണ്. ഐസ് ക്രിസ്റ്റലുകളും ചാർജ് ചെയ്ത ജലകണങ്ങളും തമ്മിലുള്ള ഘർഷണം മൂലം ചാർജ് സംഭരിക്കുന്നു. ഈ വൈദ്യുത ചാർജ് ഭൂമിയിലേക്ക് അതിശക്തമായ ഒരു ഡിസ്ചാർജ് രൂപത്തിൽ ചുവടുവയ്ക്കുന്നു. ഈ ഡിസ്ചാർജ് സംഭവിക്കുമ്പോൾ അതിന്‍റെ പാതയിൽ വന്ന വസ്തുക്കളിലൂടെയാണ് അത് ഒഴുകുന്നത്. ഉയർന്നതും ഒറ്റപ്പെട്ടതുമായ മരങ്ങൾ, കെട്ടിടങ്ങൾ, വ്യക്തികൾ തുടങ്ങിയവ ഇങ്ങനെ മിന്നലിന് 'വഴികാട്ടികളായി' മാറുന്നു.

ചിലപ്പോഴായിരിക്കും നമ്മൾ തന്നെ സ്ട്രീമർ എന്ന രീതിയിൽ ചാർജിന്‍റെ ഭാഗമാവുക. മിന്നലിന്‍റെ ആനുകൂല്യരേഖയായി വരുന്ന 'Stepleader' എന്ന ഡിസ്‌ചാർജിനൊപ്പം ഈ സ്ട്രീമർ സമാഗമിക്കുകയും, അതുവഴി മിന്നൽ ഭൂമിയിലേക്കെത്തുകയും ചെയ്യുന്നു. അതുകൊണ്ടാണ് കുന്നിലും ഉയർന്നതുമായ തുറന്ന പ്രദേശങ്ങളിലും നിൽക്കുന്നവർക്കാണ് ഏറ്റവും കൂടുതൽ അപകടം സംഭവിക്കുന്നതും, ഇടിമിന്നൽ മരങ്ങൾക്കും തെങ്ങുകൾക്കുമെതിരെ പതിവായി വരികയും ചെയ്യുന്നത്. അതിനാൽ, മൊബൈൽ ഓണാക്കിയോ, ഓഫാക്കിയോ, ഫ്ലൈറ്റ് മോഡിലിട്ടതുകൊണ്ടോ,കാൾ ചെയ്തതിനാലോ അല്ല ഇടിമിന്നൽ ഏൽക്കുന്നത്. അതേസമയം, ഒരു കാര്യത്തിൽ ജാഗ്രത വേണം: വയറുള്ള ലാൻഡ്‌ഫോൺ ഉപയോഗിക്കരുത്. കിലോമീറ്ററുകൾ നീണ്ടു കിടക്കുന്ന വൈദ്യുത ലൈനിൽ എവിടെയെങ്കിലും മിന്നലേറ്റാൽ, അതിലൂടെ വലിയ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com