തുടർച്ചയായ തിരിച്ചടി ചരിത്രത്തിലാദ്യം; ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി62 ദൗത്യം പരാജയം

പിഎസ്എല്‍വി-സി62 റോക്കറ്റ് വിക്ഷേപണം മൂന്നാംഘട്ടത്തിലാണ് പരാജയപ്പെട്ടത്
isro as pslv c62 eos n1 launch faces technical errors

തുടർച്ചയായ തിരിച്ചടി ചരിത്രത്തിലാദ്യം; ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി62 ദൗത്യം പരാജയം

Updated on

ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ പിഎസ്എല്‍വി-സി62 / ഇഒഎസ്-എന്‍1 (അന്വേഷ) ദൗത്യം മൂന്നാം ഘട്ടം പരാജയം. ഐഎസ്ആറോയുടെ ചരിത്രത്തിലെ തുടർച്ചയായ തോൽവിയാണിത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്‍ററിലെ ഒന്നാം നമ്പര്‍ ലോഞ്ച് പാഡിൽ നിന്ന് രാവിലെ 10.17-ന് ബഹിരാകാശത്തേക്ക് കുതിച്ച പിഎസ്എല്‍വി-സി62 റോക്കറ്റ് വിക്ഷേപണം മൂന്നാംഘട്ടത്തില്‍ അനിശ്ചിതത്വത്തിലാവുകയായിരുന്നു.

കഴിഞ്ഞ വര്‍ഷം നടന്ന പിഎസ്എല്‍വി-സി61 വിക്ഷേപണത്തിലും സമാന പ്രശ്‌നമായിരുന്നു ഐഎസ്ആര്‍ഒ നേരിട്ടത്. എന്നാൽ സാങ്കേതിക പ്രശ്‌നം എന്താണെന്നുള്ള വിവരങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടിരുന്നില്ല.

ഇന്ത്യയുടെ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ അഥവാ ഡിആര്‍ഡിഒ (DRDO) ആണ് ഭൗമനിരീക്ഷണത്തിനുള്ള ഹൈപ്പർ സ്പെക്‌ട്രല്‍ ഇമേജിങ് ഉപഗ്രഹമായ അന്വേഷ നിര്‍മിച്ചിരിക്കുന്നത്. ഇഒഎസ്-എൻ1 എന്നൊരു പേര് കൂടിയുണ്ട് അന്വേഷ ഉപഗ്രഹത്തിനുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com