ബംഗളൂരു: ചന്ദ്രയാൻ-3 ദൗത്യത്തിന്‍റെ ഭാഗമായി വിക്രം ലാൻഡർ ചന്ദ്രോപരിതലത്തിന്‍റെ കൂടുതലടുത്തുനിന്നുള്ള ദൃശ്യങ്ങൾ പകർത്തി. ഓഗസ്റ്റ് 19ന് ചന്ദ്രനിൽനിന്ന് 70 കിലോമീറ്റർ അകലെ നിൽക്കുമ്പോൾ പകർത്തിയ ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്.
തടസങ്ങൾ ഒഴിവാക്കി ലാൻഡിങ്ങിനു പറ്റിയ സ്ഥലം കണ്ടെത്താൻ സഹായിക്കുന്ന ലാൻഡർ പൊസിഷൻ ഡിറ്റക്ഷൻ ക്യാമറ (LPDC) ആണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.