സൗജന്യ കോൾ സൗകര്യവുമായി ​ഐടെൽ എ300സി 4ജി സ്മാർട്ട്ഫോൺ

ദീർഘനേരം ഉപയോഗിക്കാൻ സഹായിക്കുന്ന 6000 എംഎഎച്ച് ബാറ്ററിയും 18 വാട്ട് ഫാസ്റ്റ് ചാർജിങ്ങും ഫോണിന്‍റെ പ്രധാന ആകർഷണങ്ങളാണ്.
Itel A300C 4G smartphone

ഐടെൽ എ300സി 4ജി സ്മാർട്ട്ഫോൺ

Updated on

പ്രമുഖ ടെക്നോളജി ബ്രാൻഡായ ഐടെൽ എ300സി 4ജി സ്മാർട്ട്ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചു. 6000 എംഎഎച്ച് ബാറ്ററി, 18 വാട്ട് ഫാസ്റ്റ് ചാർജിങ്, 12 ജിബി വരെ എഫക്റ്റീവ് റാം, ആൻഡ്രോയിഡ് 16 ഗോ, 6.56 ഇഞ്ച് എച്ച്ഡി പ്ലസ് 90 ഹെർട്സ് ഡിസ്പ്ലേ, എംഐഎൽ-എസ്ടിഡി-810എച്ച് മിലിട്ടറി ഗ്രേഡ് ഡ്യൂറബിലിറ്റി എന്നിവയാണ് പ്രധാന സവിശേഷതകൾ. 10,999 രൂപയാണ് വില.

യൂണിസോക് ടി7100 ഒക്ടാകോർ പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. 8 മെഗാപിക്സൽ ബാക്ക് ക്യാമറ, 5 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ, ഡിടിഎസ് ശബ്ദ സാങ്കേതികവിദ്യ, സൈഡ് ഫിംഗർപ്രിന്‍റ് സെൻസർ, ഫേസ് അൺലോക്ക് എന്നിവയും ലഭ്യമാണ്. ടൈപ്പ്-സി ഒടിജി, ഇൻഫ്രാറെഡ് റിമോട്ട് സെൻസർ, 4ജി എൽടിഇ കണക്റ്റിവിറ്റി എന്നിവയും ഫോണിലുണ്ട്.

ദൈനംദിന ഉപയോഗത്തിലെ വീഴ്ചകളും പരുക്കൻ കൈകാര്യം ചെയ്യലും നേരിടുന്നതിനായി രൂപകൽപ്പന ചെയ്ത ഫോണിന് ആദ്യ 100 ദിവസത്തേക്ക് സൗജന്യ സ്ക്രീൻ മാറ്റിവയ്ക്കൽ സൗകര്യവും ഐടെൽ നൽകുന്നു. അൾട്രാലിങ്ക് സൗജന്യ കോൾ സൗകര്യവും ഉൾപ്പെടുത്തിയിട്ടുണ്ട്. ദീർഘനേരം ഉപയോഗിക്കാൻ സഹായിക്കുന്ന 6000 എംഎഎച്ച് ബാറ്ററിയും 18 വാട്ട് ഫാസ്റ്റ് ചാർജിങ്ങും ഫോണിന്‍റെ പ്രധാന ആകർഷണങ്ങളാണ്.

അൾട്രാലിങ്ക് ഫ്രീ കോൾ

സെല്ലുലാർ നെറ്റ്‌വർക്കോ വൈഫൈയോ ഫോൺ ബാലൻസോ ഡേറ്റയോ ഇല്ലാതെ മറ്റ് ഫോണുകളിലേക്ക് സൗജന്യമായി വോയ്‌സ് കോളുകൾ ചെയ്യാനും, മെസ്സേജുകൾ അയക്കാനും, ഫയലുകൾ പങ്കിടാനും അൾട്രാലിങ്ക് സഹായിക്കുന്നു.

ബ്ലൂടൂത്തും വൈ-ഫൈ ഡയറക്റ്റും ഉപയോഗിച്ച് രണ്ട് ഫോണുകൾ തമ്മിൽ നേരിട്ടാണ് ബന്ധിപ്പിക്കുന്നത്. ഒരു വോക്കി-ടോക്കി പോലെ ഏകദേശം ഒരു കിലോമീറ്റർ ചുറ്റളവിലുള്ള ഫോണുകളുമായി മാത്രമേ ഇത് വഴി ആശയവിനിമയം നടത്താൻ സാധിക്കൂ. ഇതിനായി സിം കാർഡിൽ സിഗ്നലോ ഇന്‍റർനെറ്റോ പണമോ ആവശ്യമില്ല.

logo
Metro Vaartha
www.metrovaartha.com