ഐടെല്‍ എസ്23; ഇന്ത്യയുടെ ആദ്യ 16ജിബി റാം ഫോൺ, വില 9000 രൂപയില്‍ താഴെ

ഐടെല്‍ എസ്23ൽ 5000 എംഎഎച്ച് ബാറ്ററി, 6.6 ഇഞ്ച് എച്ച്ഡി+ഐപിഎസ് വാട്ടര്‍ഡ്രോപ് ഡിസ്പ്ലേയുമാണുള്ളത്
ഐടെല്‍ എസ്23; ഇന്ത്യയുടെ ആദ്യ 16ജിബി റാം ഫോൺ, വില 9000 രൂപയില്‍ താഴെ

കൊച്ചി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ ഐടെല്‍ പുതിയ പ്രീമിയം സ്മാര്‍ട്ട്ഫോണ്‍ ഐടെല്‍ എസ്23 അവതരിപ്പിച്ചു. 9000 രൂപയില്‍ താഴെയുള്ള വിഭാഗത്തില്‍ മെമ്മറി ഫ്യൂഷനുമായുള്ള ഇന്ത്യയുടെ ആദ്യ 16ജിബി റാം ഫോണാണിത്. രാജ്യത്തെ മൊബൈല്‍ വ്യവസായത്തില്‍ നാഴികക്കല്ലാകുന്ന എസ്23 16ജിബി ആമസോണിലൂടെ ആദ്യം അവതരിപ്പിക്കുന്നത്.

8000 രൂപ താഴെ വരുന്ന എ60, പി40 തുടങ്ങിയ മോഡലുകൾ ഇതൊനൊടകം തന്നെ ജനശ്രദ്ധ നേടിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ഐടെല്‍ 10000 രൂപ വിലവരുന്ന സ്മാര്‍ട്ട്ഫോണ്‍ ആമസോണിലൂടെ 8799 രൂപയ്ക്ക് അവതരിപ്പിക്കാനൊരുങ്ങുന്നത്.

ഐടെല്‍ എസ്23ൽ 5000 എംഎഎച്ച് ബാറ്ററി, 6.6 ഇഞ്ച് എച്ച്ഡി+ഐപിഎസ് വാട്ടര്‍ഡ്രോപ് ഡിസ്പ്ലേയുമാണുള്ളത്. 50എംപി പിന്‍ ക്യാമറയും ഫ്ളാഷോടു കൂടിയ 8എംപി മുന്‍ ക്യാമറയുമുണ്ട്. എസ്23 8ജിബി വേരിയന്‍റിലും ലഭ്യമാണ്. സ്റ്റാറി ബ്ലാക്ക്, മിസ്റ്ററി വൈറ്റ് എന്നീ നിറങ്ങളില്‍ ലഭ്യമാണ്. ഇത് രണ്ട് വകഭേദങ്ങളില്‍ ലഭ്യമാണ്. 8ജിബി + 8ജിബി റാം ആമസോണില്‍ മാത്രം; 4 ജിബി + 4ജിബി റാം റീട്ടെയില്‍ ഔട്ട്ലെറ്റുകളില്‍ ലഭ്യമാകും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com