രണ്ട് മീറ്റർ വീഴ്ചയെ അതിജീവിക്കും; ഐപി54 സംരക്ഷണവുമായി ഐടെൽ ടഫ് റഗ്ഗഡ് ഫീച്ചർ ഫോൺ അവതരിപ്പിച്ചു

രണ്ട് മീറ്റർ ഉയരത്തിൽ നിന്നുള്ള വീഴ്ചയെ പ്രതിരോധിക്കുന്ന നിർമാണവും പൊടിയും വെള്ളം തെറിക്കുന്നതും പ്രതിരോധിക്കുന്ന ഐപി54 സംരക്ഷണവുമാണ് പ്രധാന സവിശേഷതകൾ
Itel launches Tough Rugged feature phone with IP54 protection

ഐടെൽ ഫോൺ

Updated on

ഐടെൽ, ഇന്നോ ശ്രേണിയിൽ പുതിയ റഗ്ഗഡ് ഫീച്ചർ ഫോൺ ‘ഐടെൽ ടഫ്’അവതരിപ്പിച്ചു. രണ്ട് മീറ്റർ ഉയരത്തിൽ നിന്നുള്ള വീഴ്ചയെ പ്രതിരോധിക്കുന്ന നിർമാണവും പൊടിയും വെള്ളം തെറിക്കുന്നതും പ്രതിരോധിക്കുന്ന ഐപി54 സംരക്ഷണവുമാണ് പ്രധാന സവിശേഷതകൾ. ഷോക്ക് പ്രൂഫ് സിലിക്കൺ കവറും യുഎസ്ബി-സി ചാർജിങ് സംവിധാനവും സൗജന്യമായി ലഭിക്കും.

കർഷകർക്കായി സർക്കാർ കാർഷിക ഹെൽപ് ലൈനിലേക്ക് ഒറ്റ അമർത്തലിൽ വിളിക്കാനുള്ള പ്രത്യേക അഗ്രി ബട്ടൺ, ഇംഗ്ലീഷിലും ഹിന്ദിയിലും സന്ദേശങ്ങൾ, മെനുകൾ, കോളുകൾ എന്നിവ ശബ്ദമായി അറിയിക്കുന്ന കിങ് വോയ്സ് സംവിധാനം എന്നിവ ഫോണിലുണ്ട്. ഉയർന്ന ശബ്ദവും മെച്ചപ്പെടുത്തിയ ശബ്ദഗുണനിലവാരവും നൽകുന്ന സൂപ്പർ സൗണ്ട്ബോക്സും രണ്ട് ലൈറ്റുകളുള്ള ടോർച്ചും ഉൾപ്പെടുത്തിയിട്ടുണ്ട്.

കർഷകർ, ദിവസവേതന തൊഴിലാളികൾ, പുറംനാടുകളിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവരുടെ ആവശ്യങ്ങൾ പരിഗണിച്ചാണ് ഫോൺ ഒരുക്കിയിരിക്കുന്നതെന്ന് കമ്പനി അറിയിച്ചു. സൈബർമീഡിയ റിസർച്ചിന്‍റെ പഠനത്തിൽ കരുത്തിന്‍റെ കാര്യത്തിൽ 91 ശതമാനം ഉപഭോക്താക്കളും ഐടെലിന് ഉയർന്ന റേറ്റിങ് നൽകിയതായി കമ്പനി വ്യക്തമാക്കി. രാജ്യത്ത് 1.3 ലക്ഷത്തിലധികം റീട്ടെയിൽ ഔട്ട്‌ലെറ്റുകളും 1,000-ലധികം സേവന കേന്ദ്രങ്ങളുമുള്ള ഐടെൽ, ഫീച്ചർ ഫോൺ ശ്രേണിയിൽ ഒരു വർഷത്തെ കൗണ്ടർ റീപ്ലേസ്‌മെന്‍റ് ഗാരന്‍റിയും നൽകുന്നു.

logo
Metro Vaartha
www.metrovaartha.com