
കൊച്ചി: സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഐടെല്‍, പി55 പവര്‍ 5ജി ഫോണ്‍ അവതരിപ്പിച്ചു. തടസമില്ലാത്ത, മികച്ച പ്രകടനം ഉറപ്പാക്കുന്ന മീഡിയടെക് ഡൈമെന്‍സിറ്റി 6080 ചിപ്സെറ്റാണ് ഐടെല്‍ പി55 പവര്‍ 5ജിയിലുള്ളത്. 6+6 ജിബി റാം+128ജിബി റോം, 4+4 ജിബി റാം+64ജിബി റോം വേരിയന്‍റുകളിൽ ഫോണ്‍ ലഭ്യമാകും.
18വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സപ്പോര്‍ട്ട് ചെയ്യുന്ന 5000 എംഎഎച്ച് ബാറ്ററിയാണ് ഫോണിന്. സൈഡ് മൗണ്ടഡ് ഫിംഗര്‍പ്രിന്‍റ് സെന്‍സറിനൊപ്പം ഫേസ് ഐഡിയും കൂടി ചേര്‍ത്ത് ഇരട്ട സുരക്ഷ സംവിധാനവുമുണ്ട്. 50 മെഗാപിക്സല്‍ എഐ ഡ്യുവല്‍ ക്യാമറയും 8 മെഗാപിക്സല്‍ മുന്‍ ക്യാമറയുമുണ്ട്.
6.6 ഇഞ്ച് എച്ച്ഡി പ്ലസ് വാട്ടര്‍ ഡ്രോപ് ഡിസ്പ്ലേയും ഫോണിന്‍റെ പ്രത്യേകതയാണ്. ഇതിനു പുറമെ, ഒറ്റത്തവണ സ്ക്രീന്‍ റീപ്ലേസ്മെന്‍റ് സൗകര്യവും ഐടെല്‍ വാഗ്ദാനം ചെയ്യുന്നു.
ഗാലക്സി ബ്ലൂ, മിന്‍റ് ഗ്രീന്‍ എന്നീ നിറങ്ങളിൽ വരുന്ന ഐടെല്‍ പി55 പവര്‍ 5ജിയുടെ 4ജിബി+64ജിബി വേരിയന്‍റ് ഓഫ്‌ലൈന്‍ സ്റ്റോറുകളില്‍ 9,699 രൂപയ്ക്കും, 6ജിബി+128ജിബി വേരിയന്‍റ് ബാങ്ക് ഓഫറുകളോടെ ആമസോണില്‍ 8,999 രൂപയ്ക്കും ലഭിക്കും. ഓഫ്‌ലൈനായി വാങ്ങുന്നവര്‍ക്ക് കണ്‍സ്യൂമര്‍ ഫിനാന്‍സ് ഓപ്ഷനുകളുമുണ്ട്.