മാഗ്നസ് ബിഎൽഡിസി ഫാനുകളുമായി ഇവാസ്

ഇന്ത്യയില്‍ ഇതാദ്യമായാണ് ഫോട്ടോണ്‍ ഓര്‍ബ് സീവ് (പിഒഎസ്) സങ്കേതിക വിദ്യയില്‍ അത്യാധുനിക സീരീസ് ഫാനുകള്‍ അവതരിപ്പിക്കുന്നത്
മാഗ്നസ് ബിഎൽഡിസി ഫാനുകളുമായി ഇവാസ്
Updated on

കൊച്ചി: ഇവാസ് ഇലക്‌ട്രിക്കല്‍സ് നൂതന സാങ്കേതിക വിദ്യയില്‍ നിര്‍മിച്ച മാഗ്നസ് ബിഎല്‍ഡിസി ഫാനുകള്‍ അവതരിപ്പിച്ചു. ഇന്‍ഫ്ര.മാര്‍ക്കറ്റ് ആണ് കമ്പനിയുടെ മുഖ്യപ്രമോട്ടര്‍.

ഇന്ത്യയില്‍ ഇതാദ്യമായാണ് ഇത്തരത്തില്‍പ്പെട്ട ഫോട്ടോണ്‍ ഓര്‍ബ് സീവ് (പിഒഎസ്) സങ്കേതിക വിദ്യയില്‍ അത്യാധുനിക സീരീസ് ഫാനുകള്‍ അവതരിപ്പിക്കുന്നത്. മികച്ച വായുപ്രവാഹ ശേഷിയും ഉയര്‍ന്ന ഊര്‍ജക്ഷമതയും ഉറപ്പുവരുത്തുന്ന 32 വാട്സ് ബ്രഷ്‌ലെസ് ഡയറക്റ്റ് കറന്‍റ് (ബിഎല്‍ഡിസി) മോട്ടോറിനൊപ്പം മികച്ച രൂപകൽപ്പനയുമാണ് മറ്റു സവിശേഷതകള്‍.

ഊര്‍ജക്ഷമതയ്ക്ക് ഫൈവ് സ്റ്റാര്‍ റേറ്റിങ്ങോടെ കമ്പനിയുടെ ഹൈദരാബാദിലെ ആധുനിക നിര്‍മാണ യൂണിറ്റില്‍ നിന്നെത്തുന്നവയാണ് മാഗ്നസ് ഫാനുകള്‍ എന്ന് വിതരണക്കാരായ ചേന്നാട്ട് ഇലക്‌ട്രിക്കല്‍സ് അഗസ്റ്റിന്‍ സേവ്യര്‍ ചെന്നാട്ട് പറഞ്ഞു. സ്പേസ് ഗ്രേ, കോബാള്‍ട്ട് ബ്ലൂ, ഷിമ്മര്‍ വൈറ്റ്, എസ്പ്രസോ ബ്രൗണ്‍ എന്നീ നിറങ്ങളില്‍ ഇവ ലഭ്യമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com