എഐ വന്നു, 62,832 പേരുടെ പണി പോയി!

ഏറ്റവുമൊടുവിൽ സിറ്റി ഗ്രൂപ്പ് 3500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്
Job loss by Artificial intelligence

എഐ വന്നു, 62,832 പേരുടെ പണി പോയി!

Updated on

കൊച്ചി: എഐയുടെ വരവോടെ ഈ വര്‍ഷം ഇതുവരെ 62,832 പേർക്ക് ജോലി നഷ്ടമായിട്ടുണ്ടെന്ന് റിപ്പോർട്ട്. ഏറ്റവുമൊടുവിൽ സിറ്റി ഗ്രൂപ്പ് 3500 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ബാങ്കിങ് രംഗത്ത് നിന്നുള്ള ഏറ്റവും വലിയ തൊഴില്‍ പിരിച്ചുവിടലാണിത്. മള്‍ട്ടിനാഷണല്‍ ഇന്‍വെസ്റ്റ്മെന്‍റ് ബാങ്കും ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയുമായ സിറ്റി ഗ്രൂപ്പ് ചൈന സിറ്റി സൊല്യൂഷന്‍ സെന്‍ററുകളിലെ 3,500 ടെക് ജീവനക്കാരെയാണ് പിരിച്ചുവിടുന്നത്. 2025ന്‍റെ അവസാനത്തോടെ തന്നെ പിരിച്ചുവിടല്‍ പൂര്‍ത്തിയായേക്കും. ബാങ്കിന്‍റെ ആഗോള പുനഃസംഘടനാ തന്ത്രങ്ങളുടെ ഭാഗമായാണ് പിരിച്ചുവിടൽ. അന്താരാഷ്‌ട്ര ബിസിനസ് കമ്പനികള്‍ക്ക്, ചൈനയിലെ സേവന, സാങ്കേതിക പ്രവര്‍ത്തനങ്ങളില്‍ സഹായം നല്‍കുന്ന കമ്പനിയാണിത്. പിരിച്ചുവിടല്‍ ബാങ്കിന്‍റെ ആഭ്യന്തര ബാങ്കിങ് പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും കമ്പനി പറയുന്നു.

യുഎസ് ആസ്ഥാനമായുള്ള ബാങ്കിങ് കമ്പനി ആഗോള തലത്തില്‍ മാറ്റങ്ങള്‍ കൊണ്ടുവരുകയാണ്. ജോലികളില്‍ ഭൂരിഭാഗവും മുഴുവന്‍ സമയ തസ്തികകളിലായിരിക്കും. പിരിച്ചുവിടലുകള്‍ക്ക് ശേഷം സിറ്റി ബാങ്കിന് ചൈനയില്‍ 2,000 തൊഴിലാളികള്‍ മാത്രമാണുണ്ടാകുക. സിറ്റി ചൈനയില്‍ ഏകദേശം 200 ഐടി കോണ്‍ട്രാക്റ്റര്‍ റോളുകള്‍ വെട്ടിക്കുറച്ചിരുന്നു. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ടെക് തൊഴിലാളികളെ നിയമിക്കാനും ഐടി കോണ്‍ട്രാക്റ്റര്‍മാരെ കുറയ്ക്കാനുമുള്ള പദ്ധതികളാണ് ബാങ്ക് മാര്‍ച്ചില്‍ പ്രഖ്യാപിച്ചത്. ഗൂഗ്ള്‍, മൈക്രോസോഫ്റ്റ്, ഇന്‍ഫോസിസ്, ഐബിഎം തുടങ്ങിയ വലിയ കമ്പനികളെല്ലാം പിരിച്ചുവിടല്‍ നടത്തുകയാണ്.

2024-ല്‍ 551 സ്ഥാപനങ്ങള്‍ 1.5 ലക്ഷം തൊഴിലാളികളെ പിരിച്ചുവിട്ടിരുന്നു. അടുത്തിടെ, മൈക്രോസോഫ്റ്റ് 6,000 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. മൊത്തം ജീവനക്കാരുടെ മൂന്നു ശതമാനം പേരെ പിരിച്ചുവിടാനുള്ള തീരുമാനമാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. എഐ വ്യാപകമായാല്‍ തൊഴില്‍ നഷ്ടമുണ്ടാകുന്ന മേഖലകളില്‍ ആരോഗ്യസംരക്ഷണ രംഗം, ധനകാര്യ മേഖല, റീട്ടെയ്ല്‍ വില്‍പ്പന രംഗം എന്നിവയുമുണ്ട്. ധനകാര്യ മേഖലയിലും ബാങ്കിങ് രംഗത്തും ഇതി വലിയ മാറ്റങ്ങള്‍ക്ക് കാരണമാകും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com