എഐ തട്ടിപ്പിനും തുടക്കം; നഷ്ടപ്പെട്ട 40,000 രൂപ പൊലീസ് വീണ്ടെടുത്തു

എഐ സാങ്കേതികവിദ്യ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ വി​ഡി​യൊ കോ​ളി​ലൂ​ടെ പ​ണം​ത​ട്ടി​യ സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​ര​നു ന​ഷ്ട​പ്പെ​ട്ട 40,000 രൂ​പയാണ് കേ​ര​ള പൊ​ലീ​സ് തിരിച്ചുപിടിച്ചത്
പ്രതീകാത്മക ചിത്രം.
പ്രതീകാത്മക ചിത്രം.
Updated on: 

തി​രു​വ​ന​ന്ത​പു​രം: ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് സാങ്കേതികവിദ്യയുടെ വികസനത്തിന്‍റെ ഓരോ ഘട്ടത്തിലും വിദഗ്ധർ നൽകിയിട്ടുള്ളതാണ്, വലിയ തോതിലുള്ള തട്ടിപ്പിനുള്ള സാധ്യതകൾ. കേരളത്തിൽ ഇത്തരമൊരു തട്ടിപ്പ് ആദ്യമായി റിപ്പോർട്ട് ചെയ്യപ്പെടുകയും, അതിലൂടെ നഷ്ടപ്പെട്ട തുക കേരള പൊലീസ് വീണ്ടെടുക്കുകയും ചെയ്തിരിക്കുന്നു.

എഐ സാങ്കേതികവിദ്യ ഉ​പ​യോ​ഗി​ച്ച് വ്യാ​ജ വി​ഡി​യൊ കോ​ളി​ലൂ​ടെ പ​ണം​ത​ട്ടി​യ സം​ഭ​വ​ത്തി​ൽ പ​രാ​തി​ക്കാ​ര​നു ന​ഷ്ട​പ്പെ​ട്ട 40,000 രൂ​പയാണ് കേ​ര​ള പൊ​ലീ​സിന്‍റെ സൈ​ബ​ർ ഓ​പ്പ​റേ​ഷ​ൻസ് വി​ഭാ​ഗം തി​രി​ച്ചു​പി​ടി​ച്ചത്. കേ​ര​ള​ത്തി​ൽ ആ​ദ്യ​മാ​യി റി​പ്പോ​ര്‍ട്ട് ചെ​യ്യ​പ്പെ​ട്ട ഈ ​ത​ട്ടി​പ്പി​ന്‍റെ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു സൈ​ബ​ർ ഓ​പ്പ​റേ​ഷ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ നേ​ട്ടം.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി രാ​ധാ​കൃ​ഷ്‌​ണ​നെ വാ​ട്‌​സാ​പ്പ് വി​ഡി​യൊ കോ​ളി​ലൂ​ടെ സു​ഹൃ​ത്താ​ണെ​ന്നു തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് 40,000 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ഒ​പ്പം ജോ​ലി ചെ​യ്തി​രു​ന്ന ആ​ളു​മാ​യി സാ​ദൃ​ശ്യ​മു​ള്ള രൂ​പ​മാ​ണു വി​ഡി​യൊ​കോ​ളി​ൽ ക​ണ്ട​ത്. മാ​ത്ര​മ​ല്ല പ​രി​ച​യ​മു​ള്ള ആ​ളു​ക​ളു​ടെ പേ​രു​ക​ൾ പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ക്കു​ക​യും ചെ​യ്തു. താ​ൻ ഇ​പ്പോ​ൾ ദു​ബാ​യി​യി​ലാ​ണെ​ന്നും ബ​ന്ധു​വി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി പ​ണം അ​ത്യാ​വ​ശ്യ​മാ​ണെ​ന്നും നാ​ട്ടി​ൽ എ​ത്തി​യാ​ലു​ട​ൻ തി​രി​ച്ചു ന​ൽ​കാ​മെ​ന്നും പ​റ​ഞ്ഞാ​യി​രു​ന്നു ത​ട്ടി​പ്പ്. ആ​ദ്യം 40,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​യാ​ൾ വീ​ണ്ടും 35,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ സം​ശ​യം തോ​ന്നി.

സു​ഹൃ​ത്തി​നെ നേ​രി​ട്ട് ബ​ന്ധ​പ്പെ​ട്ട​പ്പോ​ഴാ​ണു ത​ട്ടി​പ്പി​നി​ര​യാ​യ വി​വ​രം മ​ന​സി​ലാ​യ​ത്. 1930 എ​ന്ന ഹെ​ൽ​പ് ലൈ​ൻ ന​മ്പ​രി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് ന​ഷ്ട​പ്പെ​ട്ട മു​ഴു​വ​ൻ തു​ക​യും കേ​ര​ള പൊ​ലീ​സി​ന്‍റെ സൈ​ബ​ർ ഓ​പ്പ​റേ​ഷ​ൻ വി​ഭാ​ഗം ത​ട്ടി​പ്പു​കാ​രി​ൽ നി​ന്നു പി​ടി​ച്ചെ​ടു​ത്തു തി​രി​കെ ന​ൽ​കു​ക​യാ​യി​രു​ന്നു. മ​ഹാ​രാ​ഷ്ട്ര​യി​ലെ ര​ത്നാ​ക​ര്‍ ബാ​ങ്കി​ലാ​ണു പ​ണം ക​ണ്ടെ​ത്തി​യ​ത്. അ​ക്കൗ​ണ്ട് ബ്ലോ​ക്ക് ചെ​യ്തു. പ്ര​തി​യെ ക​ണ്ടെ​ത്താ​ന്‍ കോ​ഴി​ക്കോ​ട് സൈ​ബ​ര്‍ പൊ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി. പ​രി​ച​യ​മി​ല്ലാ​ത്ത വീ​ഡി​യോ, ഓ​ഡി​യോ കോ​ളി​ലൂ​ടെ സാ​മ്പ​ത്തി​ക സ​ഹാ​യ​ത്തി​നാ​യി അ​ഭ്യ​ർ​ഥ​ന ന​ട​ത്തി​യാ​ൽ പ്ര​തി​ക​രി​ക്ക​രു​തെ​ന്നു പൊ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. വ്യാ​ജ​കോ​ളു​ക​ൾ ല​ഭി​ച്ചാ​ല്‍ ഉ​ട​ന്‍ ആ ​വി​വ​രം കേ​ര​ളാ സൈ​ബ​ർ ഹെ​ൽ​പ് ലൈ​ൻ ന​മ്പ​രാ​യ 1930ൽ ​അ​റി​യി​ക്ക​ണം.