Kerala University officials handover Slip K App model to Minister Dr R Bindu
സ്ലിപ്പ് കെ ആപ്പിന്‍റെ രൂപ മാതൃകാ റിപ്പോര്‍ട്ട് സര്‍വകലാശാലാ അധികൃതര്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിന് സമര്‍പ്പിച്ചപ്പോൾ.

ഉരുള്‍പൊട്ടല്‍ പ്രവചിക്കാന്‍ കേരള സര്‍വകലാശാലയുടെ 'ആപ്പ്'

മഴ മുന്നറിയിപ്പും ജാഗ്രതാ നിര്‍ദേശവും നല്‍കും
Published on

തിരുവനന്തപുരം: മണ്ണിന്‍റെ കനവും പ്രദേശത്തിന്‍റെ നിരപ്പും കണക്കിലാക്കി ഉരുള്‍പ്പൊട്ടല്‍ സാധ്യത പ്രവചിക്കുന്ന 'ആപ്പി'ന് രൂപം നല്‍കാന്‍ കേരള സര്‍വകലാശാല. സ്ലിപ്പ് കെ എന്ന ആപ്പിന്‍റെ രൂപ മാതൃകാ റിപ്പോര്‍ട്ട് സര്‍വകലാശാലാ അധികൃതര്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍. ബിന്ദുവിന് സമര്‍പ്പിച്ചു.

പ്രകൃതിദുരന്ത പശ്ചാത്തലത്തില്‍ അതീവ ശ്രദ്ധേയമായ സംരംഭമാണ് ഉരുള്‍പ്പൊട്ടലുകള്‍ മുന്‍കൂട്ടി മനസിലാക്കാവുന്ന ഈ ആപ്പ് എന്ന് മന്ത്രി. പ്രശസ്ത ഭൗമശാസ്ത്ര ഗവേഷകനും കേരള സര്‍വകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസറുമായ ഡോ. കെ.എസ്. സജിന്‍ കുമാറിന്‍റേതാണ് ആശയം. ട്രാൻസ്‌ലേഷണല്‍ ഗവേഷണത്തിനും നവീനാശയങ്ങളുടെ വികസിപ്പിക്കലിനുമായി കേരളം സർവകലാശാലയില്‍ സ്ഥാപിച്ച 'ട്രാൻസ്‌‌ലേഷണല്‍ റിസര്‍ച്ച് ആന്‍ഡ് ഇന്നൊവേഷന്‍ സെന്‍റര്‍' വഴിയാണിത് യാഥാര്‍ത്ഥ്യമാക്കുക.

മുന്‍കാല ഉരുള്‍പൊട്ടല്‍ സംഭവങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് ഉരുള്‍പൊട്ടലുണ്ടാക്കാവുന്ന മഴയുടെ അളവ് ആപ്പ് നിര്‍ണയിക്കുക. ഉദാഹരണത്തിന്, ഒരു മീറ്റര്‍ കനവും ഇരുപതു ഡിഗ്രി ചെരിവുമുള്ള പ്രദേശത്ത് രണ്ടു ദിവസം കൊണ്ട് നൂറു മിലിമീറ്റര്‍ മഴപെയ്താല്‍ അത് ഉരുള്‍പൊട്ടലിനു പ്രകോപനമാകും. അങ്ങനെയുള്ളിടത്ത് മഴവീഴ്ച ആ അളവിന്‍റെ നാലിലൊന്നിലെത്തുമ്പോള്‍ ആപ്പ് ഒന്നാം യെല്ലോ അലെർട്ട് നൽകും. മഴ നിശ്ചിത അളവിന്‍റെ പകുതിയിലെത്തുമ്പോള്‍ ഓറഞ്ച് അലെർട്ടും മുക്കാല്‍ ഭാഗമാകുമ്പോള്‍ റെഡ് അലെർട്ടും നല്‍കും. മുന്നറിയിപ്പുകളെല്ലാം ഉരുള്‍പൊട്ടലില്‍ ചെന്നെത്തണമെന്നില്ലെങ്കിലും ജാഗ്രതയോടെ കാര്യങ്ങളെ കാണാന്‍ മുന്നറിയിപ്പുകള്‍ സഹായിക്കും.

logo
Metro Vaartha
www.metrovaartha.com