കെഎസ്എഫ്ഇ മൊബൈൽ ആപ്ലിക്കേഷൻ 'കെഎസ്എഫ്ഇ പവർ' | Video

കെഎസ്എഫ്ഇയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് എല്ലാ ചിട്ടി ഇടപാടുകളും ഇനി എളുപ്പത്തിൽ നടത്താനാകും
KSFE Power app
KSFE Power app
Updated on

തിരുവനന്തപുരം: കെഎസ്എഫ്ഇയുടെ മൊബൈല്‍ ആപ്ലിക്കേഷന്‍ "കെഎസ്എഫ്ഇ പവർ' ധനകാര്യമന്ത്രി കെ.എന്‍. ബാലഗോപാല്‍ ലോഞ്ച് ചെയ്തു. ആധുനികവത്കരണത്തിലൂടെ കെഎസ്എഫ്ഇയെ കൂടുതല്‍ മികവിലേക്ക് നയിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു.

കെഎസ്എഫ്ഇയുടെ മൊബൈല്‍ ആപ്പ് ഉപയോഗിച്ച് എല്ലാ ചിട്ടി ഇടപാടുകളും ഇനി എളുപ്പത്തിൽ നടത്താനാകും. മൊബൈല്‍ ആപ്പിലൂടെ കെഎസ്എഫ്ഇ ചിട്ടികളുടെ മിക്കവാറും എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പിലൂടെ അറിയാനാകും. വരും നാളുകളില്‍ ഈ സംവിധാനം കൂടുതല്‍ സാങ്കേതിക മികവ് നേടിയെടുക്കുന്നതിനുള്ള പ്രവര്‍ത്തനം നടന്നുവരികയാണെന്ന് ചെയര്‍മാന്‍ കെ. വരദരാജന്‍ പറഞ്ഞു.

കെഎസ്എഫ്ഇയുടെ വിപണനം ഒരു ലക്ഷം കോടി രൂപയിലെത്തിക്കാനുള്ള ശ്രമത്തിലാണ്. കെഎസ്എഫ്ഇയുടെ പ്രവര്‍ത്തനങ്ങളെല്ലാം വരിക്കാരുടെ വിരല്‍ത്തുമ്പിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് "കെഎസ്എഫ്ഇ പവര്‍' എന്ന പേരില്‍ മൊബൈല്‍ ആപ്പ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് മാനെജിങ് ഡയറ്റ്റര്‍ ഡോ. എസ്.കെ. സനില്‍ പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com