ഇതാ ഇന്ത്യയിലെ ഏറ്റവും മോശം പാസ്വേഡുകൾ..., വേഗം മാറ്റിക്കോളൂ

2024ൽ ഇന്ത്യയിൽ ഉപയോഗിക്കപ്പെട്ട ഏറ്റവും മോശം പാസ്വേഡായി വിവിധ ഡേറ്റബേസുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ട രഹസ്യ കോഡ് ക്രാക്ക് ചെയ്യാൻ ഒരു സെക്കൻഡിൽ താഴെ സമയം മതിയത്രെ!
List of weakest passwords used in india
ഇതാ ഇന്ത്യയിലെ ഏറ്റവും മോശം പാസ്വേഡുകൾ..., വേഗം മാറ്റിക്കോളൂFreepik
Updated on

''നിന്‍റെ പാസ്വേഡ് എനിക്കറിയാം, നാല് സ്റ്റാറല്ലേ...?'' എന്നൊക്കെ പറഞ്ഞിരുന്ന കാലം കഴിഞ്ഞു. പക്ഷേ, 123, abcd, welcome തുടങ്ങിയ ക്ലീഷേ പാസ്വേഡുകളുടെ കാലം ഇപ്പോഴും കഴിഞ്ഞിട്ടില്ലെന്നാണ് സൈബർ സുരക്ഷാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

2024ൽ ഇന്ത്യയിൽ ഉപയോഗിക്കപ്പെട്ട ഏറ്റവും മോശം പാസ്വേഡായി വിവിധ ഡേറ്റബേസുകളുടെ അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത് 123456. ഇത് ക്രാക്ക് ചെയ്യാൻ ഒരു സെക്കൻഡിൽ താഴെ മതിയെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

മോശം പാസ്വേഡുകളിൽ രണ്ടാം സ്ഥാനം password എന്ന കടുകട്ടി പാസ്വേഡിനാണ്! lemonfish ആണ് മൂന്നാം സ്ഥാനത്ത്. 111111, 12345, 12345678, 123456789 എന്നിങ്ങനെ പോകുന്നു മറ്റു ദുർബലമായ പാസ്വേഡുകൾ.

admin എന്ന് പാസ്വേഡ് ഉപയോഗിക്കുന്നവരും ഏറെയാണ്. ലെറ്റർ - നമ്പർ കോംബിനേഷൻ നിർബന്ധമായാൽ എളുപ്പത്തിൽ abcd1234 എന്നാക്കും! കീബോർഡിലെ കട്ടകളുടെ ഓർഡറിൽ 1qaz@wsx എന്നും qwerty എന്നുമൊക്കെ പാസ്വേഡ് കൊടുക്കുന്നവരുമുണ്ട്.

admin123, Admin@123 തുടങ്ങിയവയാണ് കടുപ്പമേറിയവ എന്ന ധാരണയിൽ പലരും ഉപയോഗിച്ചുവരുന്നത്. welcome, india123 എന്നിവയ്ക്കൊക്കെ ഇപ്പോഴും വലിയ ഡിമാൻഡാണത്രെ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com