മലയാളി എൻജിനീയർക്ക് ആഗോള അംഗീകാരം

യങ് എൻജിനീയർ ഓഫ് ദ ഇയർ വിഭാഗം റണ്ണർ-അപ്പ് ആയാണ് ബോസ്കോ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽ നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യ എൻജിനീയറാണ് ബോസ്കോ ചിറമേൽ.
മലയാളി എൻജിനീയർക്ക് ആഗോള അംഗീകാരം | Malayalee engineer award in Singapore

ബോസ്കോ ചിറമേൽ പുരസ്കാരവുമായി.

Updated on

സിംഗപ്പൂർ: മലയാളിയായ എച്ച്പിസിഎൽ എൻജിനീയർ ബോസ്കോ ചിറമേൽ ആഗോള അംഗീകാരത്തിലൂടെ രാജ്യത്തിന്‍റെ അഭിമാനമുയർത്തി. ഏഷ്യയിലെ പ്രമുഖ ഡൗൺസ്ട്രീം ഓയിൽ & ഗ്യാസ് സമ്മേളനമായ ഏഷ്യൻ ഡൗൺസ്ട്രീം സമ്മിറ്റ് (ADS) 2025ൽ യങ് എൻജിനീയർ ഓഫ് ദ ഇയർ വിഭാഗം റണ്ണർ-അപ്പ് ആയാണ് ബോസ്കോ തെരഞ്ഞെടുക്കപ്പെട്ടത്. ഇന്ത്യയിൽ നിന്ന് ഈ പുരസ്കാരം നേടുന്ന ആദ്യ എൻജിനീയറാണ് ബോസ്കോ ചിറമേൽ.

ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്‍റെ (HPCL) പ്രതിനിധിയായാണ് അദ്ദേഹം മത്സരത്തിൽ പങ്കെടുത്തത്. സിംഗപ്പൂരിലെ സാൻഡ് എക്സ്പോ കൺവൻഷൻ സെന്‍ററിലായിരുന്നു പരിപാടി. അഞ്ച് വർഷത്തിൽ താഴെ പ്രവൃത്തിപരിചയമുള്ള, അസാധാരണ സാങ്കേതിക മികവും പുതുമയും വ്യവസായത്തിൽ സ്വാധീനവും തെളിയിച്ച യുവാക്കളെ ആദരിക്കുന്നതിനാണ് ഈ പുരസ്കാരം.

ARTCൽ (ഏഷ്യൻ റിഫൈനിങ് ടെക്നോളജി കോൺഫറൻസ്) അവതരിപ്പിച്ച എനർജി റിക്കവറി ഇൻ ല്യൂബ് ഓയിൽ അപ്ഗ്രഡേഷൻ പ്രോസസ്: ഇന്‍റഗ്രേറ്റിങ് എ ഹൈഡ്രോളിക് പവർ റിക്കവറി ടർബൈൻ എന്ന പ്രബന്ധമാണ് ബോസ്കോയെ പുരസ്കാരത്തിന് അർഹനാക്കിയത്. ല്യൂബ് ഓയിൽ അപ്‌ഗ്രഡേഷൻ പ്രക്രിയയിലെ ഊർജക്ഷമത വർധിപ്പിക്കാൻ രൂപകൽപ്പന ചെയ്ത HPRT സൈസർ ടൂൾ, റിഫൈനറി പ്രവർത്തനങ്ങളിൽ വലിയ രീതിയിൽ പ്രായോഗിക പ്രാധാന്യമുള്ളതാണെന്ന് അന്താരാഷ്ട്ര ജഡ്ജിങ് പാനൽ വിലയിരുത്തി.

വ്യവസായത്തിലെ യാഥാർഥപ്രശ്‌നങ്ങൾക്കുപരിഹാരമാവുന്ന ഒന്നിലധികം സാങ്കേതിക പഠനങ്ങളും കേസ് സ്റ്റഡികളും അവതരിപ്പിച്ചിട്ടുള്ള ബോസ്കോയുടെ പ്രവർത്തനം, സുസ്ഥിര റിഫൈനിങ്ഖലകളിൽ ഇന്ത്യയുടെ ഉയർന്നു വരുന്ന നേതൃപാടവം തെളിയിക്കുന്നതാണെന്ന് വിദഗ്ധർ വിലയിരുത്തി.

അവാർഡ് ദാനച്ചടങ്ങിൽ സിംഗപ്പുർ സ്റ്റേറ്റ് മന്ത്രി ഗാൻ സിയോ ഹുവാങ് ഉൾപ്പെടെയുള്ള പ്രമുഖരും അന്താരാഷ്ട്ര പ്രതിനിധികളും പങ്കെടുത്തു. എഡിഎസ്, എആർടിസി, അമോണിയ ആൻഡ് കാർബൺ ക്യാപ്ചർ ഏഷ്യ എന്നിവയുടെ സംയുക്ത വേദിയായ ഈ സംഗമം, ഊർജക്ഷമതയും സുസ്ഥിരതയും ഊന്നിപ്പറയുന്ന ഏഷ്യയിലെ ഏറ്റവും വലിയ ഡൗൺസ്ട്രീം ഇവന്‍റാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com