വരുന്നൂ... മസ്കിന്‍റെ ചിപ്പ്, മനുഷ്യന് സൂപ്പർ പവർ... ലോകം ഇനി ആരുടെ പിടിയിൽ?

മനുഷ്യരുടെ തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കുന്ന പരീക്ഷണം മൂന്നാമതും വിജയകരമായി പരീക്ഷിച്ച് ഇലോൺ മസ്ക്
brain device
തലച്ചോറിലെ ചിപ്പ് ന്യൂറാ ലിങ്ക്
Updated on

മനുഷ്യരുടെ തലച്ചോറിൽ ചിപ്പ് ഘടിപ്പിക്കുന്ന പരീക്ഷണം മൂന്നാമതും വിജയകരമായി പരീക്ഷിച്ച് ഇലോൺ മസ്ക്. ബ്രെയിന്‍ കംപ്യൂട്ടര്‍ ഇന്‍റര്‍ഫെയ്സ് ഉപകരണമായ ന്യൂറാലിങ്ക് ആണ് മൂന്നാമതും വിജയകരമായി ഒരു വ്യക്തിയുടെ തലച്ചോറിൽ സ്ഥാപിച്ചതെന്ന് കമ്പനി ഉടമയായ മസ്ക് വ്യക്തമാക്കി.

ഈ വര്‍ഷം തന്നെ ചുരുങ്ങിയത് 20-30 പേരിലെങ്കിലും ചിപ്പ് ഘടിപ്പിക്കാന്‍ പദ്ധതിയുള്ളതായും ഇലോണ്‍ മസ്‌ക് വ്യക്തമാക്കി. ഇപ്പോള്‍ മൂന്ന് പേരിലാണ് ന്യൂറാലിങ്ക് ഘടിപ്പിച്ചിരിക്കുന്നതെന്നും മൂന്ന് പേരും നല്ല രീതിയില്‍ മുന്നോട്ട് പോകുന്നതായും ലാസ് വേഗസില്‍ നടന്ന പരിപാടിയില്‍ ഇലോണ്‍ മസ്‌ക് പറഞ്ഞു.

ശതകോടീശ്വര വ്യവസായി ഇലോണ്‍ മസ്‌ക് തുടക്കമിട്ട ബ്രെയിന്‍ ടെക്‌നോളജി സ്റ്റാര്‍ട്ടപ്പ് ആണ് ന്യൂറാലിങ്ക്. ഇവര്‍ വികസിപ്പിച്ച ‘ടെലിപ്പതി’ എന്ന ഉപകരണം തലച്ചോറില്‍ ഘടിപ്പിച്ച് രോഗികള്‍ക്ക് അവരുടെ ചിന്തകളിലൂടെ കംപ്യൂട്ടര്‍ നിയന്ത്രിക്കാനാവും. ഗുരുതരമായ ശാരീരിക പ്രശ്‌നങ്ങളുള്ളവരിലും കൈകാലുകള്‍ തളര്‍ന്നു കിടക്കുന്നവരിലുമാണ് ഇപ്പോൾ ന്യൂറാലിങ്ക് ടെലിപ്പതി പരീക്ഷിക്കുന്നത്.

NOLOND ARBAUGH
നോളണ്ട് ആർബോന്യൂറാലിങ്ക് ഘടിപ്പിച്ച ആദ്യ മനുഷ്യൻ

ഒരു വര്‍ഷം മുന്‍പാണ് ആദ്യത്തെ മനുഷ്യനില്‍ ന്യൂറാലിങ്ക് ഘടിപ്പിച്ച വിവരം കമ്പനി പുറത്തുവിട്ടത്.അരിസോണ സ്വദേശിയായ നോളണ്ട് ആര്‍ബോ എന്നയാളിലായിരുന്നു ആദ്യത്തെ പരീക്ഷണം .എഐയില്‍ നിന്നും മനുഷ്യര്‍ നേരിടുന്ന അപകടസാധ്യത ലഘൂകരിക്കുക യാണ് ഇതുവഴി താന്‍ ലക്ഷ്യമിടുന്നതെന്ന് മസ്‌ക് പറഞ്ഞിരുന്നു.

മനുഷ്യന്‍റെ ബുദ്ധിയും ഡിജിറ്റല്‍ ഇന്‍റലിജന്‍സും തമ്മില്‍ അടുത്ത സഹവര്‍ത്തിത്വം സൃഷ്ടിക്കുന്നതിലൂടെ ന്യൂറാലിങ്കിന് അത് സാധിക്കുമെന്നും മനുഷ്യര്‍ക്ക് ‘സൂപ്പര്‍പവര്‍’ നല്‍കാനാണ് ന്യൂറാലിങ്ക് ലക്ഷ്യമിടുന്നതെന്നും മസ്‌ക് വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com