എത്തുന്നു മെറ്റ എഐ റേ- ബാന്‍ ഗ്ലാസുകൾ; അതിശയിപ്പിക്കുന്ന ഫീച്ചറുകൾ! | Video
ഫേസ്ബുക്കിന്‍റെ മാതൃ കമ്പനിയായ മെറ്റയും പ്രമുഖ കണ്ണട നിർമാതാക്കളായ റേ-ബാനും ചേർന്ന് പുറത്തിറക്കുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് അധിഷ്ടിത റേ-ബാൻ മെറ്റ ഗ്ലാസുകൾ ഇന്ത്യൻ വിപണിയിലേക്ക്. ഗ്ലാസുകളുടെ പ്രീ ബുക്കിങ് തുടങ്ങി. റേ-ബാൻ വെബ് സൈറ്റിലൂടെയോ രാജ്യത്തെ പ്രമുഖ ഒപ്റ്റിക്കൽ, സൺഗ്ലാസ് സ്റ്റോറുകളിലൂടെയോ ഗ്ലാസുകൾ വാങ്ങാം.
രണ്ട് കാമറകളും ഓപ്പൺ ഇയർ സ്പീക്കറുകളും മൈക്രോഫോണും ആണ് മെറ്റാ ഗ്ലാസിന്‍റെ പ്രത്യേകത. പ്രതീക്ഷച്ചതിലും വില കുറവിലാണ് റേ-ബാൻ മെറ്റ ഗ്ലാസുകൾ ഇന്ത്യൻ വിപണിയിൽ എത്തിക്കുന്നത്. 29,900 രൂപ മുതലാണ് വില. 'Hey Meta' എന്ന കമാന്‍ഡിലൂടെ ഗ്ലാസ് പ്രവർത്തിപ്പിക്കാം, മുന്നിൽ കാണുന്ന സ്ഥലങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അറിയുന്നതിനും മ്യൂസിക്കോ പോഡ്കാസ്റ്റുകളോ കേൾക്കുന്നതിനും ഈ ഗ്ലാസ് ഉപയോഗിക്കാം.
ഫോൺകോളുകൾ എടുക്കാനും ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് എന്നിവയിൽ ലൈവ് സ്ട്രീം ചെയ്യാനും ഈ ഗ്ലാസിലൂടെ സാധിക്കും. ലാങ്‌ഗ്വേജ് ട്രാൻസ്‌ലേഷൻ ആണ് ഇതിന്‍റെ മറ്റൊരു പ്രത്യേകത. നിലവിൽ ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയൻ, സ്പാനീഷ് ഭാഷകളുടെ പാക്കുകൾ പ്രീ-ഇൻസ്റ്റോളായി ഗ്ലാസിൽ സേവ് ചെയ്യാൻ സാധിക്കും.