ചന്ദ്രനു ചുറ്റും 'ട്രാഫിക് ജാം'!

ലൂണാർ ഹൈവേയിൽ ചന്ദ്രയാൻ-3 എത്തിച്ചേരുന്നത് ആറ് ഓർബിറ്ററുകൾക്കിടയിലേക്ക്
ചന്ദ്രന്‍റെ ചുറ്റുമുള്ള കൃത്രിമോപഗ്രഹങ്ങളുടെ സ്ഥാനം.
ചന്ദ്രന്‍റെ ചുറ്റുമുള്ള കൃത്രിമോപഗ്രഹങ്ങളുടെ സ്ഥാനം.European Space Agency

ലൂണാർ ഹൈവേയിൽ ചന്ദ്രയാൻ-3 ഒറ്റയ്ക്കല്ല. വർഷങ്ങളായി ചന്ദ്രനെ ചുറ്റാൻ പറത്തിവിട്ട കൃത്രിമോപഗ്രഹങ്ങളിൽ പലതും ഇപ്പോഴും അവിടെത്തന്നെ നിർത്താതെ സഞ്ചാരം തുടരുകയാണ്. ഇവയിൽ ചിലതൊക്കെ ഇപ്പോഴും പ്രവർത്തനക്ഷമമാണെങ്കിലും, പലതും ഭൂമിയുമായി ബന്ധം നഷ്ടപ്പെട്ട അവസ്ഥയിലാണ്, അക്ഷരാർഥത്തിൽ മൃത ഉപഗ്രഹങ്ങൾ!

2023 ജൂലൈ വരെയുള്ള കണക്ക് പ്രകാരം ചന്ദ്രനെ ഇപ്പോൾ ഭ്രമണം ചെയ്യുന്ന പ്രവർത്തനക്ഷമമായ കൃത്രിമോപഗ്രങ്ങളുടെ എണ്ണം ആറാണ്. നാസയുടെ ലൂണാർ റികണൈസൻസ് ഓർബിറ്റർ (എൽആർഒ), നാസയുടെ തന്നെ തെമിസ് ദൗത്യത്തിന്‍റെ ഭാഗമായി തുടങ്ങി ആർട്ടിമിസ് പദ്ധതിയുടെ ഭാഗമാക്കി മാറ്റിയ രണ്ടെണ്ണം, കൊറിയയുടെ പാത്ത്ഫൈൻഡർ ലൂണാർ ഓർബിറ്റർ (കെപിഎൽഒ), നാസയുടെ ക്യാപ്സ്റ്റോൺ എന്നിവ.

ചന്ദ്രന്‍റെ ചുറ്റുമുള്ള കൃത്രിമോപഗ്രഹങ്ങളുടെ സ്ഥാനം.
ലൂണാർ ഹൈവേയിലെ ട്രാഫിക് കൺട്രോൾ

വിക്രം ലാൻഡറുമായുള്ള ബന്ധം നഷ്ടപ്പെട്ടതാണെങ്കിലും ഇന്ത്യയുടെ ചന്ദ്രയാൻ-2 ഇപ്പോഴും ചന്ദ്രനെ ചുറ്റിക്കൊണ്ടിരിക്കുകയാണ്.

റഷ്യയുടെ ലൂണ 25 ദൗത്യവും അടുത്ത ആഴ്ച ഇവയ്ക്കൊപ്പം ചേരും. നാസയുടെ ആർട്ടിമിസി പദ്ധതി പ്രകാരം കൂടുതൽ കൃത്രിമോപഗ്രഹങ്ങൾ പുറപ്പെടാൻ തയാറെടുക്കുകയും ചെയ്യുന്നു.

പ്രവർത്തനക്ഷമമായ കൃത്രിമോപഗ്രഹങ്ങൾ ഭൂമിയിലെ ബഹിരാകാശ കേന്ദ്രങ്ങളുടെ നിയന്ത്രണത്തിൽ തന്നെയായിരിക്കും. വിവിധ രാജ്യങ്ങളിലെ ബഹിരാകാശ ഗവേഷകർ ഇക്കാര്യത്തിൽ ആശയവിനിമയം നടത്തുകയും 'അപകടങ്ങൾ' ഒഴിവാക്കാൻ ആവശ്യമായ വിവരങ്ങൾ കൈമാറുകയും ചെയ്യുന്നുണ്ട്. എന്നാൽ, പ്രവർത്തന കാലാവധി അവസാനിച്ചവയുടെ കാര്യത്തിൽ ഇതൊരു പ്രശ്നമാണ്. അങ്ങനെയുള്ളവ മനുഷ്യരുടെ നിയന്ത്രണത്തിലല്ല. ഇന്ധനമില്ലാതെ ചന്ദ്രന്‍റെ ഗുരുത്വാകർഷണത്തിന്‍റെ മാത്രം പ്രഭാവത്തിൽ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന ഈ ഉപഗ്രഹങ്ങളുടെ ഗതിവേഗങ്ങൾ പ്രവചിക്കുന്നത് എളുപ്പമല്ല. തകർന്ന ഉപഗ്രഹങ്ങളുടെ ഭാഗങ്ങളും ഭ്രമണപഥത്തിൽ തുടരുന്നത് ഭാവിയിൽ കൂട്ടിയിടകൾക്കുള്ള സാധ്യത വർധിപ്പിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com