മോട്ടോ ജി84 ഇന്ത്യയിലെത്തി

20 ഹെട്സ് പിഒഎല്‍ഇഡി ഡിസ്പ്ലേ, 12 ജിബി റാം, 5000 എംഎഎച്ച് ബാറ്ററി, 33 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ്, 50 എംപി പിന്‍ ക്യാമറ
Moto G84
Moto G84

കൊച്ചി: മോട്ടോറോളയുടെ പുത്തന്‍ സ്മാര്‍ട്ട്ഫോണായ മോട്ടോ ജി84 5ജി ഇന്ത്യയിലെത്തി. 120 ഹെട്സ് പിഒഎല്‍ഇഡി ഡിസ്പ്ലേ, 12 ജിബി റാം, 5000 എംഎഎച്ച് ബാറ്ററി, 33 ഡബ്ല്യു ഫാസ്റ്റ് ചാര്‍ജിങ്, 50 എംപി പിന്‍ ക്യാമറ എന്നിങ്ങനെ നിരവധി ആകര്‍ഷണങ്ങളാണ് ഫോണിനുള്ളത്.

എല്‍ഇഡി ഡിസ്പ്ലേ രംഗത്തെ പുത്തന്‍ ട്രെന്‍ഡാണ് പിഒഎല്‍ഇഡി അഥവാ പോളിമര്‍ ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് ഡിസ്പ്ലേ. പ്രീമിയം ലുക്ക് സമ്മാനിക്കുന്ന വീഗന്‍ ലെതര്‍ ഫിനിഷ് ബോഡിയാണ് ഫോണിനുള്ളത്. മാര്‍ഷ്മാലോ ബ്ലൂ, മിഡ്നൈറ്റ് ബ്ലൂ, വിവ മജെന്‍റ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. മോട്ടോ ജി ശ്രേണിയില്‍ വിവ മജന്‍റ നിറഭേദമുള്ള ആദ്യ ഫോണാണിത്.

ആന്‍ഡ്രോയ്‌ഡ് 13 ആണ് ഓപ്പറേറ്റിങ് സിസ്റ്റം. ആന്‍ഡ്രോയ്‌ഡ് 14ലേക്ക് അപ്ഡേറ്റ് ഉറപ്പുനല്‍കുന്നുണ്ട്. 12 ജിബി റാം, 256 ജിബി സ്റ്റോറേജ് എന്നിവയോടെ ഒറ്റ വേരിയന്‍റേയുള്ളൂ. മികച്ച പെര്‍ഫോമന്‍സ് വാഗ്ദാനം ചെയ്യുന്ന സ്നാപ്ഡ്രാഗണ്‍ 695 പ്രോസസറാണ് ഫോണിന്‍റേത്. 5,000 എംഎഎച്ചാണ് ബാറ്ററി. 33 ഡബ്ല്യു അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്. 120 ഹെട്സ് റീഫ്രഷ് റേറ്റോട് കൂടിയതാണ് 6.55 ഇഞ്ച്, ഫുള്‍ എച്ച്ഡി പ്ലസ്, പിഒഎല്‍ഇഡി ഡിസ്പ്ലേ. 10-ബിറ്റ് ബില്യണ്‍ ഡെപ്ത്ത് കളര്‍ ഡിസ്പ്ലേ പിന്തുണയുള്ള സ്ക്രീനാണിത്. ടൈപ്പ്-സിയാണ് ചാര്‍ജിങ് പോര്‍ട്ട്.

ഡ്യുവല്‍-ക്യാമറയാണ് പിന്നില്‍. 50 എംപിയാണ് പ്രധാന ക്യാമറ. ഒപ്പമുള്ളത് എട്ട് എംപി അൾട്രാ-വൈഡ് ആംഗിള്‍ ലെന്‍സ് ക്യാമറയും, സെല്‍ഫി ക്യാമറ 16 എംപിയാണ്. സൂപ്പര്‍ സ്ലോ മോഷന്‍, സ്പോട്ട് കളര്‍, ഡ്യുവല്‍ ക്യാപ്ചര്‍, ടൈം ലാപ്സ്, ലൈവ് ഫോട്ടൊ ഫില്‍ട്ടര്‍, എആര്‍ സ്റ്റിക്കറുകള്‍, നൈറ്റ് വിഷന്‍, ഓട്ടൊ സ്മൈല്‍ ക്യാപ്ചര്‍, റോ ഫോട്ടൊ ഔട്ട്പുട്ട് തുടങ്ങിയ ക്യാമറ ഫീച്ചറുകളും ആകര്‍ഷണമാണ്. ഡോള്‍ബി അറ്റ്മോസ് ഫീച്ചറുകളും ഫോണിന്‍റെ മികവാണ്. 19,999 രൂപയാണ് ഫോണിന്‍റെ വില. ഈ മാസം എട്ട് മുതലാണ് വില്‍പ്പന.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com