മോട്ടോ റേസർ 40 ഫോൾഡബിൾ ഫോണിന് പതിനായിരം രൂപ കുറച്ചു

വിലക്കുറവിൽ പുതിയ വിപണി നീക്കം; മോട്ടോ റേസർ 40 ഇപ്പോൾ കൂടുതൽ ലാഭകരം
Moto Razr 40
Moto Razr 40
User rating(4.5 / 5)

മുംബൈ: കൈയിലൊതുങ്ങുന്ന വിലയ്ക്ക് പ്രീമിയം സ്മാർട്ട് ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കു പറ്റിയ ഒരു ഓപ്ഷനാണ് മോട്ടോ‌റോളയുടെ മോട്ടോ റേസർ 40. ഇപ്പോഴിതിന്‍റെ വിലയിൽ പതിനായിരം രൂപയുടെ കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഫോൾബിൾ ഫോൺ എന്നതു തന്നെയാണ് ഒറ്റനോട്ടത്തിൽ മോട്ടോ റേസർ 40യുടെ ഏറ്റവും വലിയ പ്രത്യേകത. ജൂലൈയിൽ ഇത് പുറത്തിറക്കുമ്പോൾ 59,999 രൂപയായിരുന്നു വില. ഇതിൽ നിന്നാണ് 10,000 രൂപയുടെ കുറവ് വരുത്തിയിരിക്കുന്നത്. ഇപ്പോഴത്തെ വില 49,999 രൂപ.

ഇതിനു പുറമേ, ബാങ്ക് ഓഫ് ബറോഡ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഫോൺ വാങ്ങുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്‍റ് ഡിസ്‌കൗണ്ട് വേറെയും കിട്ടും.

8 ജിബി റാം, 256 ജിബി ഇന്‍റേണൽ സ്റ്റോറേജ് എന്നിങ്ങനെ മികച്ച മെമ്മറിയാണ് വാഗ്ദാനം ചെയ്യുന്നത്. ഡ്യുവൽ സിം ഫോണിൽ ആൻഡ്രോയിഡ് 13 ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിക്കുന്നു.

ഡ്യുവൽ റിയർ ക്യാമറയാണുള്ളത്. മെയിൻ സെൻസർ 64 മെഗാപിക്സൽ. രണ്ടാമത്തേത് 13 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസാണ്. ഫ്രണ്ട് ക്യാമറ 32 മെഗാ പിക്സൽ സെൽഫി ക്യാമറയായും വരുന്നു.

യുഎസ്‌ബി ടൈപ്പ് സി ചാർജറാണ് ഇതിനുപയോഗിക്കുന്നത്. ഡോൾബി അറ്റ്മോസിൽ ട്യൂൺ ചെയ്ത സ്റ്റീരിയോ സ്പീക്കറും മികച്ച ശബ്ദ നിലവാരം ഉറപ്പ് നൽകുന്നു. 4200 എംഎഎച്ച് ബാറ്ററി, 33 വാട്ട്സ് ഫാസ്റ്റ് ചാർജിങ്, 5 വാട്ട്സ് വയർലെസ് ചാർജിങ് എന്നീ സൗകര്യങ്ങളുമുണ്ട്.

logo
Metro Vaartha
www.metrovaartha.com