വരുന്നു, 'മോട്ടോ ജി 54' ഈ മാസം 13ന് വിപണിയിൽ

നിരവധി ഫ്ളാഗ്ഷിപ്പ് ഫീച്ചറുകള്‍ അണിനിരത്തിയിട്ടുള്ള ഫോണ്‍ ഫ്ളിപ്കാര്‍ട്ട്, മോട്ടോറോള ഒഫീഷ്യല്‍ വെബ്സൈറ്റ് എന്നിവയിലൂടെ 17,499 രൂപയ്ക്ക് ലഭിക്കും.
വരുന്നു, 'മോട്ടോ ജി 54' ഈ മാസം 13ന് വിപണിയിൽ

തിരുവനന്തപുരം: ഏറ്റവും കുറഞ്ഞ വിലയില്‍ 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോട്ടോറോളയുടെ മോട്ടോ ജി 54 സ്മാര്‍ട്ട്ഫോണ്‍ ഈ മാസം 13ന് വിപണിയിലെത്തും. നിരവധി ഫ്ളാഗ്ഷിപ്പ് ഫീച്ചറുകള്‍ അണിനിരത്തിയിട്ടുള്ള ഫോണ്‍ ഫ്ളിപ്കാര്‍ട്ട്, മോട്ടോറോള ഒഫീഷ്യല്‍ വെബ്സൈറ്റ് എന്നിവയിലൂടെ 17,499 രൂപയ്ക്ക് ലഭിക്കും. പ്രമുഖ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്.

മീഡിയ ടെക്കിന്‍റെ ഡിമെന്‍സിറ്റി 7020 ഒക്റ്റാ കോര്‍ പ്രോസസര്‍ ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സ്മാര്‍ട്ട്ഫോണാണ് 14 ഫൈവ് ജി ബാൻഡുകളുടെ പിന്തുണയുള്ള മോട്ടോ ജി 54. 50 എംപിയുടെ പ്രധാന ക്യാമറയും എട്ട് എംപിയുടെ അള്‍ട്രാ വൈഡ് ആംഗിള്‍ സെക്കൻഡറി ക്യാമറയുമുള്ള ഫോണില്‍ 16 എംപിയുടെ സെല്‍ഫി ക്യാമറയുമുണ്ട്. 120 ഹെഡ്സ് റിഫ്രഷ് റേറ്റുള്ള 6.5 ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലെയും ഡോള്‍ബി അറ്റ്മോസും മികച്ച അനുഭവം നല്‍കും.

6000 എംഎഎച്ച് ബാറ്ററിയുള്ള ഫോണില്‍ 33 വാട്ടിന്‍റെ സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്. 12 ജിബി റാം 256 ജിബി സ്റ്റോറേജ് വേരിയന്‍റിന് പുറമേ എട്ട് ജിബി റാം 128 ജിബി സ്റ്റോറേജ് വേരിയന്‍റും കമ്പനി പുറത്തിറക്കിയിട്ടുണ്ട്. 15,999 രൂപ വിലയുള്ള ഫോണ്‍ ഓഫറുകള്‍ കൂടി ചേര്‍ത്ത് 14,999 രൂപക്കാണ് വില്‍പ്പനക്കെത്തിച്ചിരിക്കുന്നത്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഒരു ടിബി വരെ സ്റ്റോറേജ് ഉയര്‍ത്താന്‍ കഴിയും എന്നതും രണ്ട് മോഡലുകളുടെയും സവിശേഷതയാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com