സുരക്ഷാ ഭീഷണി; ഫയര്‍ഫോക്‌സ് ഉടൻ അപ്ഡേറ്റ് ചെയ്യാൻ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

ഫയര്‍ഫോക്‌സിലെ പ്രശ്‌നങ്ങള്‍ ഉപയോഗിച്ച് ഒരു കംപ്യൂട്ടറിലെ പ്രധാനപ്പെട്ടതും രഹസ്യവുമായ വിവരങ്ങള്‍ ചോര്‍ത്താനും ഒരു ഹാക്കറിനു സാധിക്കും
mozilla firefox
mozilla firefox

മൊസില്ല ഉത്പന്നങ്ങൾ എത്രയും വേഗം അപ്ഡേറ്റ് ചെയ്യാൻ മുന്നറിയിപ്പുമായി കേന്ദ്ര ഏജന്‍സിയായ സേര്‍ട്ട്-ഇന്‍. സുരക്ഷാ ഭീഷണി കണക്കിലെടുത്താണ് കേന്ദ്രം മുന്നറിയിപ്പ് നൽകിയത്. ഫയര്‍ഫോക്‌സ് ഉപയോഗിക്കുമ്പോള്‍ ചില സുരക്ഷാ ഭീഷണികളുണ്ടെന്നും ഇവ ഉടൻ അപ്ഡേറ്റ് ചെയ്യുന്നതിലൂടെ ഭീഷണി മറികടക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു.

ഫയര്‍ഫോക്‌സ് ഇഎസ്ആര്‍ 115.9 ന് മുമ്പുള്ള വേര്‍ഷനുകള്‍, ഫയര്‍ഫോക്‌സ് ഐഒഎസ് 124 ന് മുമ്പുള്ള വേര്‍ഷനുകള്‍, മോസില്ല തണ്ടര്‍ബേര്‍ഡ് 115.9 ന് മുമ്പുള്ള വേര്‍ഷനുകൾ എന്നിവയിലാണ് സുരക്ഷാ ഭീഷണിയുള്ളതെന്ന് സേര്‍ട്ട്-ഇന്‍ പറഞ്ഞു. ഫയര്‍ഫോക്‌സിലെ പ്രശ്‌നങ്ങള്‍ ഉപയോഗിച്ച് ഒരു കംപ്യൂട്ടറിലെ പ്രധാനപ്പെട്ടതും രഹസ്യവുമായ വിവരങ്ങള്‍ ചോര്‍ത്താനും ഒരു ഹാക്കറിനു സാധിക്കും.

ഇതിനെത്തുടർന്ന് മൊസില്ല തങ്ങളുടെ ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. തേഡ് പാര്‍ട്ടി ഉറവിടങ്ങളില്‍ നിന്ന് ആപ്പുകള്‍ ഇന്‍സ്റ്റാള്‍ ചെയ്യുകയോ, അപരിചിതമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുകയോ ചെയ്യരുതെന്ന് സേര്‍ട്ട്-ഇന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. അപ്ഡേറ്റുകൾക്കും ഇൻസ്റ്റാലേഷനുമായി ഒഫീഷ്യൽ വെബ്സൈറ്റ് ഉപയോഗിക്കാനും സേര്‍ട്ട്-ഇന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com