ചാംപ്യന്‍ സീരീസില്‍ പുതിയ ഫോണും ടാബ്‌​ലെറ്റുമായി റിയല്‍മി

സി53 ​സ്മാ​ര്‍ട്ട്ഫോ​ൺ, പാ​ഡ് 2 എന്നിവയാ​ണ് റി​യ​ല്‍മി​യു​ടെ പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍
Realme Champion Series
Realme Champion Series

കൊ​ച്ചി: ചാം​പ്യ​ന്‍ സീ​രീ​സി​ല്‍ പു​തി​യ ഫോ​ണും ടാ​ബ്‌​ലെ​റ്റും പു​റ​ത്തി​റ​ക്കി റി​യ​ല്‍മി. സി53 ​സ്മാ​ര്‍ട്ട്ഫോ​ൺ, പാ​ഡ് 2 എന്നിവയാ​ണ് റി​യ​ല്‍മി​യു​ടെ പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ള്‍.

അ​ത്യാ​ധു​നി​ക ഫീ​ച്ച​റു​ക​ള്‍, സാ​ങ്കേ​തി​ക മു​ന്നേ​റ്റ​ങ്ങ​ള്‍, ശ​ക്ത​മാ​യ പ്ര​ക​ട​നം തു​ട​ങ്ങി​യ​വ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സ​വി​ശേ​ഷ​ത​യാ​ണ്. 108എം​പി അ​ള്‍ട്രാ ക്ലി​യ​ര്‍ ക്യാ​മ​റ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന ഈ ​വി​ഭാ​ഗ​ത്തി​ലെ ആ​ദ്യ​ത്തേ​തും ഏ​ക​വു​മാ​യ സ്മാ​ര്‍ട്ട്ഫോ​ണാ​ണ് റി​യ​ല്‍മി സി 53. ​സി53​ക്ക് 9,999 രൂ​പ​യും പാ​ഡ് 2ന് 19,999 ​രൂ​പ മു​ത​ലു​മാ​ണ് വി​ല.

റി​യ​ല്‍മി സി53​ക്ക് 12 ജി​ബി ഡൈ​നാ​മി​ക് റാ​മാ​ണു​ള്ള​ത്. 90 ഹെ​ര്‍ട്സ് ഡി​സ്പ്ലേ​യു​ള്ള 7.99 എം​എം അ​ള്‍ട്രാ സ്ലിം ​ഷൈ​നി ചാം​പ്യ​ന്‍ ഡി​സൈ​നാ​ണ് ഫോ​ണി​ന്‍റേ​ത്. 18വാ​ട്ട് സൂ​പ​ര്‍വൂ​ക് ചാ​ര്‍ജി​ങ് സ​പ്പോ​ര്‍ട്ടു​ള്ള 5000എം​എ​എ​ച്ച് ബാ​റ്റ​റി​യു​ള്ള ഫോ​ണ്‍ യു​നി​സോ​ക് ടി612 ​ഒ​ക്റ്റാ കോ​ര്‍ ചി​പ്സെ​റ്റി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു. ചാം​പ്യ​ന്‍ ഗോ​ള്‍ഡ്, ചാം​പ്യ​ന്‍ ബ്ലാ​ക്ക് നി​റ​ങ്ങ​ളി​ലു​ള്ള റി​യ​ല്‍മി സി53​ന് ര​ണ്ട് ഇ​ന​ങ്ങ​ളാ​ണു​ള്ള​ത്- 4ജി ​ബി + 128 ജി ​ബി- വി​ല 9,999 രൂ​പ, 6 ജി​ബി + 64 ജി​ബി- വി​ല 10,999 രൂ​പ.

120ഹെ​ര്‍ട്സ്, 2കെ ​ഡി​സ്പ്ലേ ഫീ​ച്ച​ര്‍ ചെ​യ്യു​ന്ന ആ​ദ്യ​ത്തെ ടാ​ബ്‌​ലെ​റ്റാ​ണ് റി​യ​ല്‍മി പാ​ട് 2. 11.5 ഇ​ഞ്ച് അ​ള്‍ട്രാ ലാ​ര്‍ജ് സ്ക്രീ​ന്‍, റി​യ​ല്‍മി യു​ഐ 4.0, ആ​ന്‍ഡ്രോ​യ്‌​ഡ് 13 അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​താ​ണ്. 256 ജി​ബി വ​ലി​യ മെ​മ്മ​റി​യും ഇ​തി​ന്‍റെ സ​വി​ശേ​ഷ​ത​യാ​ണ്. ഇ​ന്‍സ്പി​രേ​ഷ​ന്‍ ഗ്രീ​ന്‍, ഇ​മാ​ജി​നേ​ഷ​ന്‍ ഗ്രേ ​നി​റ​ങ്ങ​ളി​ല്‍ പാ​ഡ്2 ല​ഭ്യ​മാ​ണ്. 6ജി ​ബി+ 128ജി​ബി​ക്ക് 9,999 രൂ​പ​യും 8ജി ​ബി+ 256 ജി​ബി​ക്ക് 22,999 രൂ​പ​യു​മാ​ണ് വി​ല.

റി​യ​ല്‍മി സി 53​ന്‍റെ ആ​ദ്യ വി​ല്‍പ്പ​ന 26ന് ​ഉ​ച്ച​യ്ക്ക് 12 മ​ണി മു​ത​ല്‍ റി​യ​ല്‍മി.​കോം, ഫ്ളി​പ് കാ​ര്‍ട്ട്, മെ​യി​ന്‍ലൈ​ന്‍ ചാ​ന​ലു​ക​ള്‍ എ​ന്നി​വ​യി​ല്‍ ത​ത്സ​മ​യ​മു​ണ്ടാ​കും. ഈ ​വി​ല്‍പ്പ​ന​യ്ക്കി​ടെ റി​യ​ല്‍മി സി 53 68​ജി ബി + 64 8​ജി ബി ​വേ​രി​യ​ന്‍റി​ല്‍ ഉ​പ​യോ​ക്താ​ക്ക​ള്‍ക്ക് 1000 രൂ​പ വ​രെ കി​ഴി​വു​ക​ള്‍ നേ​ടാ​നു​ള്ള അ​വ​സ​ര​വും ല​ഭി​ക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com