പച്ചയും കറുപ്പും മജന്തയും ചേർന്ന ഭൗമോപരിതലം; 'നിസാർ' നിസാരക്കാരനല്ല!

ചിത്രത്തിലെ ഇരുണ്ട നി‌റം വെള്ളത്തെയും പച്ച നിറം കാടുകളെയും മജന്ത കെട്ടിടങ്ങളെയുമാണ് സൂചിപ്പിക്കുന്നത്.
NISAR satellites releases it's first detailed images of earth surface

നിസാർ ഉപഗ്രഹം പകർത്തിയ ഭൂമിയുടെ ഉപരിതല ചിത്രം

Updated on

ന്യൂഡൽഹി: ഭൂമിയുടെ ഉപരിതലത്തിന്‍റെ ചിത്രങ്ങൾ പകർത്തി ഐഎസ്ആർഒയും നാസയും സംയുക്തമായി വികസിപ്പിച്ചെടുത്ത ഭൗമ നിരീക്ഷണ ഉപഗ്രഹം നിസാർ (നാസ-ഐഎസ്ആർഒ സിന്തറ്റിക് അപ്പെച്ചർ റഡാർ ). ഓഗസ്റ്റ് 21ന് ഉപഗ്രഹത്തിലെ എൽ-ബാന്‍റ് സിന്തറ്റിക് അപ്പേച്ചർ റഡാർ സംവിധാനം അമെരിക്കൻ തീരത്തുള്ള മൗണ്ട് ഐലന്‍റിന്‍റെ തീരത്തുള്ള ചിത്രങ്ങൾ പകർത്തിയിരുന്നു. ചിത്രത്തിലെ ഇരുണ്ട നി‌റം വെള്ളത്തെയും പച്ച നിറം കാടുകളെയും മജന്ത കെട്ടിടങ്ങളെയുമാണ് സൂചിപ്പിക്കുന്നത്.

ലോകത്തു തന്നെ ഏറ്റവും ചെലവേറിയ വിക്ഷേപണങ്ങളിലൊന്നായ നിസാറിന്‍റെ വിക്ഷേപണം ജൂലൈയിലായിരുന്നു. ന്ത്യയുമായി ചേർന്ന് വിക്ഷേപിച്ച ഈ ഉപഗ്രഹത്തിന്‍റെ ആദ്യ ചിത്രങ്ങൾ നവോത്ഥാനത്തിന്‍റേയും ഗവേഷണത്തിന്‍റേയും തെളിവാണെന്നാണ് നാസയുടെ ആക്റ്റിങ് അഡ്മിനിസ്ട്രേറ്ററായ ഷോൺ ഡഫിയുടെ പ്രതികരണം.

കൂഇത് വെറും തുടക്കമാണ്, ബഹിരാകാശത്തെ ആധിപത്യം നിലനിർത്താൻ ഗോൾഡ് സ്റ്റാൻഡേർഡ് സയൻസ് തുടരുമെന്നും നാസ അറിയിച്ചു. ജൂലൈ 30ന് ഐഎസ്ആർഒ വിക്ഷേപിച്ച ഉപഗ്രഹത്തിൽ നിന്ന് ലഭിച്ച ചിത്രങ്ങൾ വഴി ദുരന്ത നിവാരണ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ നിരീക്ഷണം, കൃഷി മേഖലാ നിയന്ത്രണം തുടങ്ങി നിരവധി മേഖലകളിൽ നിന്നും നേരിട്ടുള്ള വിവരങ്ങൾ ശേഖരിക്കാൻ സാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.

നമ്മുടെ സ്വന്തം ഗ്രഹത്തിന്‍റെ പ്രവർത്തനം മനസിലാക്കിയാൽ മനുഷ്യരാശിയെ ചന്ദ്രനിലേക്കും ചൊവ്വയിലേക്കും അയച്ച് മറ്റു ഗ്രഹങ്ങളുടെ മാതൃകകളും വിശകലനവും നിർമിക്കാൻ സാധിക്കുമെന്ന് നാസയുടെ അസോസിയേറ്റിവ് അഡ്മിനിസ്ട്രേറ്റർ അമിത് ക്ഷത്രിയ വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com