ആക്റ്റീവ് സിം ഇല്ലെങ്കിൽ ഇനി വാട്സാപ്പ് ഇല്ല!

സൈബർ കുറ്റകൃത്യം തടയുന്നതിന്‍റെ ഭാഗമായാണ് കേന്ദ്ര സർക്കാർ നടപടി കർശനമാക്കിയത്

ന്യൂഡൽഹി: സൈബർ കുറ്റകൃത്യങ്ങൾ തടയുന്നതിന്‍റെ ഭാഗമായി പുതിയ നിയമം പുറത്തിറക്കി കേന്ദ്ര സർക്കാർ. ആക്‌ടീവ് സിം അല്ലാത്ത നമ്പറുകളിൽ ഇനി വാട്സാപ്പ് പോലുള്ള ആപ്പുകൾ ഉപയോഗിക്കാനാവില്ല. സജീവമായ സിം കാർഡ് ഉണ്ടെങ്കിൽ മാത്രം വാട്ട്‌സാപ്പ്, ടെലിഗ്രാം, സിഗ്നൽ, സ്‌നാപ്പ്ചാറ്റ്, ഷെയർചാറ്റ്, ജിയോചാറ്റ്, അരട്ടായി, ജോഷ് പോലുള്ള ആപ്പുകൾ പ്രവർത്തിപ്പിക്കാനാവൂ എന്നാണ് പുതിയ നിയമത്തിലെ വ്യവസ്ഥ.

അതായത്, ആപുകൾ സിം കാർഡ് ഉണ്ടെങ്കിൽ മാത്രമേ ഉപയോഗിക്കാനാവൂ. ഇതോടെ സിംകാർഡുള്ള ഡിവൈസിൽ മാത്രമേ മെസേജിങ് ആപുകൾ ഉപയോഗിക്കാനാവൂ. വെബ് ബ്രൗസറുകൾ വഴി ലോഗ് ഇൻ ചെയ്യുന്നതിനും ചില നിയന്ത്രണങ്ങൾ ടെലികോം മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.

വെബ് ബ്രൗസറുകൾ വഴി ലോഗ് ഇൻ ചെയ്തവർ ഓരോ ആറ് മണിക്കൂറിലും ലോഗ് ഔട്ട് ചെയ്ത് വീണ്ടും അതാത് ആപ്പിലേക്ക് ലോഗ് ഇൻ ചെയ്യണം. ഉപഭോക്താക്കൾ ലോഗ് ഔട്ട് ചെയ്തില്ലെങ്കിൽ ഓട്ടോമാറ്റിക്കായി ആപ്പിൽ നിന്നും ലോഗ് ഔട്ടാവുന്ന സംവിധാനം അവതരിപ്പിക്കണമെന്നുമാണ് ടെലികമ്യൂണിക്കേഷൻ മന്ത്രാലയത്തിന്‍റെ നിർദേശം. 2025 നവംബർ 28-നാണ് ഇത് സംബന്ധിച്ച് നിർദേശം പുറത്തിറക്കിയത്. വിജ്ഞാപനം ഉടനടി പ്രാബല്യത്തിൽ വരും.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com