നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി; വില 10,000ത്തിൽ താഴെ

സ്നാപ്ഡ്രാഗൺ 480 പ്ലസ് 5ജി ചിപ്സെറ്റ്, 4ജിബി റാം, മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ബാറ്ററി തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ
നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി; വില 10,000ത്തിൽ താഴെ
Updated on

കൊച്ചി: ഏറെ ജനപ്രിയമായ നോക്കിയ ജി42 5ജിയുടെ പുതിയ 6ജിബി വേരിയന്റ് അവതരിപ്പിച്ച് എച്ച്എംഡി. 2024 മാർച്ച് 8ന് വനിതാ ദിനത്തിൽ പുതിയ മോഡൽ ഇന്ത്യയിൽ വില്പനക്കെത്തും. 9999 രൂപ വിലയിൽ ആമസോണ് സ്പെഷ്യല്സ്, എച്ച്എംഡി ഡോട്ട് കോം എന്നിവ വഴി എക്സ്ക്ലൂസീവായി ഉപഭോക്താക്കൾക്ക് ഫോൺ സ്വന്തമാക്കാം. സ്നാപ്ഡ്രാഗൺ 480 പ്ലസ് 5ജി ചിപ്സെറ്റ്, 4ജിബി റാം, മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന ബാറ്ററി തുടങ്ങിയവയാണ് പ്രധാന സവിശേഷതകൾ.

2ജിബി വെർച്വൽ റാം ഉൾപ്പെടെ 6ജിബി റാം+128ജിബി റോം ശേഷിയാണ് ഫോണിന്. അതിശയിപ്പിക്കുന്ന 6.56എച്ച്ഡി+ 90ഹേര്ട്സ് കോർണിങ് ഗോറില്ല ഗ്ലാസ് 3 ഡിസ്പ്ലേ മികച്ച കാഴ്ച്ചാനുഭവം നൽകും. 50എംപി എഎഫ് മെയിൻ ക്യാമറ, രണ്ട് അധിക 2എംപി ക്യാമറ, 8എംപി ഫ്രണ്ട് ക്യാമറ, രണ്ട് വർഷത്തെ ഒഎസ് അപ്ഗ്രേഡ് ഗ്യാരണ്ടി എന്നിവയുമുണ്ട്. സോ പർപ്പിൾ, സോ ഗ്രേ എന്നീ നിറങ്ങളിലാണ് നോക്കിയ ജി42 5ജിയുടെ 6ജിബി വേരിയന്റ് വരുന്നത്. ഇതോടൊപ്പം വരുന്ന സമ്മറില് മാറ്റലുമായി സഹകരിച്ച് ബാർബി ഫ്ളിപ്പ് ഫോൺ ഉൾപ്പെടെ ഒറിജിനൽ ഡിവൈസുകളുടെ ഒരു ശ്രേണി പുറത്തിറക്കാനും എച്ച്എംഡി ഒരുങ്ങുകയാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com