
കൊച്ചി: നോക്കിയ ഫോണുകളുടെ നിര്‍മാതാക്കളായ എച്ച്എംഡി ഗ്ലോബല്‍ നോക്കിയ ടി21 ടാബ്ലെറ്റ് ഇന്ത്യയില്‍ അവതരിപ്പിച്ചു. 8 എംപി ഫ്ളാഷോടു കൂടിയ റിയര്‍ ക്യാമറയും 8 എംപി ഫ്രണ്ട് ക്യാമറയും ഉള്‍പ്പെടെ ടാബ്ലെറ്റില്‍ മുന്‍നിര സോഫ്റ്റ്വെയറുകളും സുരക്ഷയും ലഭ്യമാക്കിയിട്ടുണ്ട്.
കൂടാതെ എച്ച്ഡി വിഡിയൊ സ്ട്രീമിങ്, വോയിസ് കോളിങ്, എന്‍എഫ്സി തുടങ്ങിയ സൗകര്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. എസ്ജിഎസ് ലോ ബ്ലൂ ലൈറ്റ് സര്‍ട്ടിഫിക്കേഷനോടു കൂടിയ 10.3 ഇഞ്ച് 2കെ ഡിസ്പ്ലേയാണുള്ളത്. കടുപ്പമേറിയ അലുമിനിയം ബോഡിയില്‍ രൂപകല്‍പ്പന ചെയ്തിട്ടുള്ള ടി21 ടാബ്ലെറ്റില്‍ ആന്റിനയ്ക്കായി 60% റീസൈക്കിള്‍ ചെയ്ത പ്ലാസ്റ്റിക് ആണ് ഉപയോഗിച്ചിരിക്കുന്നത്.
ഇത് രൂപഭംഗിയില്‍ വിട്ടുവീഴ്ച ചെയ്യാതെ തന്നെ ഈട് നിലനിര്‍ത്തുകയും ചെയ്യുന്നു. 15 മണിക്കൂര്‍ വെബ് ബ്രൗസിങ്, ഏഴു മണിക്കൂര്‍ കോണ്‍ഫറന്‍സ് കോള്‍ തുടങ്ങിയവ സാധ്യമാക്കുന്ന 8200 എംഎച്ച് ബാറ്ററിയാണ് ടി21 നുള്ളത്. ശരാശരി ബാറ്ററിയേക്കാള്‍ 60% ആയുസ് കൂടുതലുണ്ട്.