നത്തിങ്ങിന്‍റെ എല്ലാ ഹെഡ്സെറ്റുകളിലും ചാറ്റ് ജിപിടി

മെയ് 21 അവതരിപ്പിക്കുന്ന നത്തിങ് എക്സ് ആപ്പ് അപ്ഡേറ്റിലൂടെയാണ് ചാറ്റ് ജിപിടി സൗകര്യം ഈ ഹെഡ്സെറ്റുകളിലെത്തുക
നത്തിങ്ങിന്‍റെ എല്ലാ ഹെഡ്സെറ്റുകളിലും ചാറ്റ് ജിപിടി
Updated on

ചുരുങ്ങിയ കാലയളവിൽ ശ്രദ്ധേയമായ കമ്പനിയാണ് നത്തിങ്. വൺപ്ലസിന്‍റെ സഹസ്ഥാപകനായ കാൾ പേയ് 2020ലാണ് നത്തിങ് സ്ഥാപിക്കുന്നത്. ലണ്ടൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന കൺസ്യൂമർ ഇലക്‌ട്രോണിക് ബ്രാൻഡാണിത്. സവിശേഷമായ രൂപകൽപ്പനയിലുള്ള ഉത്പന്നങ്ങളായതുകൊണ്ട് തന്നെ വിപണിയിൽ മികച്ച പ്രതികരണമാണ് നത്തിങ്ങിന് ലഭിച്ചുവരുന്നത്. ഇപ്പോഴിതാ നത്തിങ്ങിന്‍റെ ശബ്ദ ഉത്പന്നങ്ങളിൽ ചാറ്റ് ജിപിടി സംവിധാനം ഉൾപ്പെടുത്താൻ ഒരുങ്ങുകയാണ് നത്തിങ്.

നത്തിങ്ങിന്‍റെ കഴിഞ്ഞ മാസം പുറത്തിറക്കിയ ഇയർ, ഇയർ (എ) ഹെഡ്സെറ്റുകളിലാണ് ചാറ്റ്ജിപിടി സൗകര്യം ആദ്യം പ്രഖ്യാപിച്ചത്. ഇപ്പോഴിതാ നത്തിങ്ങിന്‍റെ മറ്റെല്ലാ ഹെഡ്സെറ്റുകളിലും ചാറ്റിജിപിടി സേവനം എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇയർ (91), ഇയർ (സ്റ്റിക്ക്), ഇയർ (2), സിഎംഎഫ് ബഡ്സ്, സിഎംഎഫ് നെക്ക്ബാൻഡ് പ്രോ, സിഎംഫ് ബഡ്സ് പ്രോ എന്നിവയിലെല്ലാം ചാറ്റ് ജിപിടി എത്തും.

മെയ് 21 അവതരിപ്പിക്കുന്ന നത്തിങ് എക്സ് ആപ്പ് അപ്ഡേറ്റിലൂടെയാണ് ചാറ്റ് ജിപിടി സൗകര്യം ഈ ഹെഡ്സെറ്റുകളിലെത്തുക. നത്തിങ് ഓഡിയോ ഉല്പന്നങ്ങളിലൂടെ ചാറ്റ് ജിപിടിയുമായുമായി സംസാരിക്കാൻ സാധിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com