ഇന്ത്യയിൽ ടിക് ടോക് പ്രവർത്തനം പുനരാരംഭിക്കുന്നു

ടിക് ടോക്കിന്‍റെ ഗുഡ്ഗാവ് ഓഫിസിലേക്ക് രണ്ട് പുതിയ തൊഴിലവസരങ്ങളുണ്ടെന്ന പരസ്യം ലിങ്ക്ഡിനിൽ പ്രത്യക്ഷപ്പെട്ടു
ഇന്ത്യയിൽ ടിക് ടോക് പ്രവർത്തനം പുനരാരംഭിക്കുന്നു

ടിക് ടോക്കിന്‍റെ ഗുഡ്ഗാവ് ഓഫിസിലേക്ക് രണ്ട് പുതിയ തൊഴിലവസരങ്ങളുണ്ടെന്ന പരസ്യം ലിങ്ക്ഡിനിൽ പ്രത്യക്ഷപ്പെട്ടു.

Updated on

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ടിക് ടോക് നിയമനങ്ങള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ട്. ടിക് ടോക്കിന്‍റെ ഗുഡ്ഗാവ് ഓഫിസിലേക്ക് രണ്ട് പുതിയ തൊഴിലവസരങ്ങളുണ്ടെന്ന പരസ്യം ലിങ്ക്ഡിന്‍ എന്ന പ്രഫഷണല്‍ സൈറ്റില്‍ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടു.

കണ്ടന്‍റ് മോഡറേറ്റര്‍ (ബംഗാളി സ്പീക്കര്‍), വെല്‍ബീയിങ് പാര്‍ട്ണര്‍ഷിപ്പ് ആന്‍ഡ് ഓപറേഷന്‍സ് ലീഡ് എന്നീ രണ്ട് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഈ തസ്തികകളിലേക്ക് നിയമനം നടത്തുന്നതിലൂടെ ടിക് ടോക്ക് ഇപ്പോള്‍ ഔദ്യോഗികമായി ഇന്ത്യയിലേക്ക് തിരിച്ചുവരുമെന്ന് കണക്കാക്കാനാകില്ല. ടിക് ടോക്കിനെതിരേയുള്ള സര്‍ക്കാര്‍ നിരോധനം നീക്കിയിട്ടില്ല. ആപ്പ് ഇപ്പോഴും ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കുന്നുമില്ല. എങ്കിലും റിക്രൂട്ട്‌മെന്‍റ് പ്രവര്‍ത്തനങ്ങള്‍ സൂചിപ്പിക്കുന്നത് കമ്പനി ഇന്ത്യയില്‍ സാന്നിധ്യം നിലനിര്‍ത്തുകയും ഭാവിയിലേക്ക് തയ്യാറെടുക്കുകയും ചെയ്യുന്നു എന്നാണ്.

2020ല്‍ ഗാല്‍വന്‍ താഴ് വരയില്‍ ഇന്ത്യന്‍ സൈനികരുമായുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യസുരക്ഷ ചൂണ്ടിക്കാണിച്ച് ഇന്ത്യയില്‍ നിരോധിച്ച 59 ചൈനീസ് ആപ്പുകളിലൊന്നാണ് ടിക് ടോക്.

എന്നാല്‍, ഇപ്പോള്‍ ഇന്ത്യയില്‍ നിയമനങ്ങള്‍ നടത്തുന്നതായ വാര്‍ത്ത ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. 2020 ല്‍ ടിക് ടോക്കിനെ നിരോധിക്കുന്നതിനു മുമ്പ് ഇന്ത്യയില്‍ 200 ദശലക്ഷം യൂസര്‍മാരുണ്ടായിരുന്നു. ചൈനീസ് ടെക് കമ്പനിയായ ബൈറ്റ്ഡാന്‍സിന്‍റെ ഉടമസ്ഥതയിലുള്ളതാണ് ടിക് ടോക്.

അടുത്തിടെ ഇന്ത്യയില്‍ ടിക് ടോക്കിന്‍റെ വെബ്സൈറ്റ് ഭാഗികമായി ആക്സസ് ചെയ്യാന്‍ സാധിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. എന്നാല്‍ പ്ലാറ്റ്ഫോം അണ്‍ബ്ലോക്ക് ചെയ്യാന്‍ ഒരു ഉത്തരവുമില്ലെന്നാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com