ഇനി സന്ദേശങ്ങൾ കൈമാറാന്‍ ഇന്‍റർനെറ്റ് വേണ്ട!

പുതിയ ഓഫ് ലൈൻ മെസേജിങ് ആപ്പ് ബിറ്റ് ചാറ്റുമായി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി
No more internet needed to exchange messages!

ഇനി സന്ദേശങ്ങൾ കൈമാറാന്‍ ഇന്‍റർനെറ്റ് വേണ്ട!

Updated on

ന്യൂയോർക്ക്: ഇന്‍റർനെറ്റ് ഇല്ലാതെ സന്ദേശങ്ങൾ അയയ്ക്കാൻ സഹായിക്കുന്ന പുതിയ ഓഫ് ലൈൻ മെസേജിങ് ആപ്പുമായി ട്വിറ്റർ സഹസ്ഥാപകൻ ജാക്ക് ഡോർസി. ബിറ്റ് ചാറ്റ് (BitChat) എന്നു പേരിട്ടിരിക്കുന്ന ഈ ആപ്പ് വൈഫൈ, മൊബൈൽ ഡേറ്റ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സാധാരണ മെസേജിങ് ആപ്ലിക്കേഷനുകളിൽ നിന്ന് വ്യത്യസ്തമായി ബ്ലൂടൂത്ത് സാങ്കേതിക വിദ്യയുടെ സഹായത്തോടെയാണ് ബിറ്റ് ചാറ്റ് പ്രവർത്തിക്കുന്നത്.

ഇന്‍റർനെറ്റ് ലഭ്യമല്ലാത്തതോ സിഗ്നൽ കുറഞ്ഞതോ ആയ ഉൾപ്രദേശങ്ങളിൽ സന്ദേശങ്ങൾ കൈമാറാൻ ഈ ആപ്ലിക്കേഷൻ ഏറെ പ്രയോജനകരമാകും. സന്ദേശങ്ങൾ എൻക്രിപ്റ്റ് ചെയ്ത് അയയ്ക്കാനാകും എന്നത് സ്വകാര്യത ഉറപ്പാക്കുന്നു. പിയർ- ടു- പിയർ ആശയവിനിമയമാണ് (peer-to-peer communication)ബിറ്റ് ചാറ്റിന്‍റെ പ്രധാന ലക്ഷ്യമെന്നും ഇത് സ്വകാര്യത വർധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

ഇന്‍റർനെറ്റ് ഇല്ലാതെ പ്രവർത്തിക്കുന്നതിനാൽ ഉപയോക്താക്കൾക്ക് പരിമിതമായ കണക്റ്റിവിറ്റിയിലൂടെയും വിവരങ്ങൾ കൈമാറാന്‍ സാധിക്കും. സന്ദേശങ്ങൾ കൈമാറുന്നതിനും സൂക്ഷിക്കുന്നതിനും കേന്ദ്രീകൃത സെർവറുകളോ

(central servers) ഇടനിലക്കാരോ ഇല്ലാത്തതിനാൽ സന്ദേശങ്ങൾ മൂന്നാം കക്ഷികളിലൂടെ കടന്നു പോകുകയോ കേന്ദ്ര സംവിധാനങ്ങളിൽ സംഭരിക്കപ്പെടുകയോ ചെയ്യുന്നില്ല. സന്ദേശങ്ങൾ എൻഡ്-ടു-എൻഡ്

എൻക്രിപ്ഷനിലൂടെയാണ് കൈമാറ്റം ചെയ്യപ്പെടുന്നത്. ഇത് ഉപയോക്താക്കളുടെ സ്വന്തം ഉപകരണങ്ങളിൽ മാത്രമാണ് സംഭരിക്കുന്നത് എന്നതും രഹസ്യാത്മകത വർധിപ്പിക്കുന്ന ഘടകമാണ്.

ഈ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നതിന് ഫോൺ നമ്പറോ മറ്റു വ്യക്തിഗത വിവരങ്ങളോ ആവശ്യമില്ല. ഇത് ഉപയോക്താവിനെ കേന്ദ്രീകരിച്ചുള്ള വിവരശേഖരണം, ട്രാക്കിങ് എന്നിവ തടയുന്നു.

ബിറ്റ് ചാറ്റ് ആപ്പിൽ അയയ്ക്കുന്ന സന്ദേശങ്ങൾ നിശ്ചിത സമയത്തിനു ശേഷം സ്വയം അപ്രത്യക്ഷമാകുന്ന രീതിയിൽ (disappearing messages)

ക്രമീകരിക്കാനും സാധിക്കും. ഉൾപ്രദേശങ്ങളിലെ ജോലികൾക്കും ദുർഘടമായ മേഖലകളിൽ രക്ഷാപ്രവർത്തനം നടത്തുന്നവർക്കും

പരസ്പരം സന്ദേശങ്ങൾ കൈമാറാൻ ഈ ആപ്ലിക്കേഷൻ ഏറെ സഹായകമാകും. നിലവിലുള്ള പല ആപ്പുകളെയും അപേക്ഷിച്ച്

ഉയർന്ന സ്വീകാര്യത നൽകുന്നതിനൊപ്പം ഉൾപ്രദേശങ്ങളിൽ വലിയ സഹായമായി മാറുകയും ചെയ്യുന്നു ബിറ്റ് ചാറ്റ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com