വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ ഫോൺ എക്സ്ക്ലൂസിവ് വിൽപ്പന റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ

ഉടൻ ബുക്ക് ചെയ്യാം, ഒക്റ്റോബർ 27 മുതൽ വിൽപ്പന, ആകർഷകമായ ഓഫറുകൾ
Oneplus open foldable phone
Oneplus open foldable phone
Updated on

കൊച്ചി/മുംബൈ: ആകാംക്ഷയോടെ കാത്തിരിക്കുന്ന വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ ഫോൺ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ മാത്രമായി വിൽക്കുന്നതിന് റിലയൻസ് ഡിജിറ്റൽ വൺപ്ലസുമായി ധാരണയിലെത്തി. ഉപയോക്താക്കൾക്ക് അടുത്തുള്ള റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റിൽ ഉപകരണം മുൻകൂട്ടി ബുക്ക് ചെയ്യാം.

സൗജന്യ വൺപ്ലസ് ബഡ്‌സ് പ്രോ 2, ആക്‌സിഡന്‍റൽ പ്രൊട്ടക്ഷൻ പ്ലാൻ, ഐസിഐസിഐ ബാങ്ക് കാർഡ്, വൺ കാർഡ് എന്നിവയിൽ 5000 രൂപ വരെ തൽക്ഷണ കിഴിവ് എന്നിവയ്‌ക്കൊപ്പം 8000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. ഒക്‌ടോബർ 27-ന് വിൽപ്പന ആരംഭിക്കും.

ഫോൺ, ടാബ്‌ലെറ്റ് മോഡുകൾക്കിടയിലുള്ള ഓപ്ഷനായാണ് ഫോൾഡബിൾ ഡിസ്‌പ്ലേ അവതരിപ്പിക്കുന്നത്. ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രൊസസറിലാണ് പ്രവർത്തനം. 12 ജിബി റാമും 512 ജിബി സ്റ്റോറേജുമുണ്ട്. മെച്ചപ്പെട്ട ഡ്യൂറബിലിറ്റിക്കായി വാട്ടർഡ്രോപ്പ് ഹിംഗും ഉൾപ്പെടുത്തിയിരിക്കുന്നു.

ക്യാമറ സെൻസർ ഒതുക്കമുള്ളതും സോണി 'ഡ്യുവൽ-ലെയർ ട്രാൻസിസ്റ്റർ പിക്‌സൽ' സാങ്കേതികവിദ്യയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com