റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ എക്‌സ്‌ക്ലൂസീവ് വില്പനയുമായി വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ

ക്യാമറ സെൻസർ ഒതുക്കമുള്ളതും സോണി 'ഡ്യുവൽ-ലെയർ ട്രാൻസിസ്റ്റർ പിക്‌സൽ' സാങ്കേതികവിദ്യയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു
റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ എക്‌സ്‌ക്ലൂസീവ് വില്പനയുമായി വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ സ്മാർട്ട്‌ഫോൺ

കൊച്ചി/ മുംബൈ, ഒക്ടോബർ 20, 2023: ആകാംക്ഷയോടെ കാത്തിരിക്കുന്ന വൺപ്ലസ് ഓപ്പൺ ഫോൾഡബിൾ ഫോൺ റിലയൻസ് ഡിജിറ്റൽ സ്റ്റോറുകളിൽ മാത്രമായി വിൽക്കുന്നതിന് റിലയൻസ് ഡിജിറ്റൽ വൺപ്ലസുമായി ധാരണയിലെത്തി. ഉപഭോക്താക്കൾക്ക് അവരുടെ അടുത്തുള്ള റിലയൻസ് ഡിജിറ്റൽ ഔട്ട്‌ലെറ്റിൽ ഇന്ന് മുതൽ ഉപകരണം മുൻകൂട്ടി ബുക്ക് ചെയ്യാം. അവർക്ക് സൗജന്യ വൺപ്ലസ് ബഡ്‌സ് പ്രോ 2, ആക്‌സിഡന്റൽ പ്രൊട്ടക്ഷൻ പ്ലാൻ, ഐസിഐസിഐ ബാങ്ക് കാർഡ്, വൺ കാർഡ് എന്നിവയിൽ 5000 രൂപ വരെ തൽക്ഷണ കിഴിവ്, എന്നിവയ്‌ക്കൊപ്പം 8000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും ഉൾപ്പെടെയുള്ള പ്രത്യേക ആനുകൂല്യങ്ങളും ലഭിക്കും. ഒക്‌ടോബർ 27-ന് വിൽപ്പന ആരംഭിക്കും.

വൺപ്ലസുമായി സഹകരിച്ച് വൺപ്ലസ് ഓപ്പൺ സ്‌മാർട്ട്‌ഫോണിന്റെ എക്‌സ്‌ക്ലൂസീവ് വില്പന ആരംഭിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് റിലയൻസ് ഡിജിറ്റലിന്റെ സിഇഒ ബ്രയാൻ ബേഡ് പറഞ്ഞു. ലോഞ്ച് ചെയ്യുന്നതിനൊപ്പം, ഇന്ത്യയിലുടനീളമുള്ള ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യ എത്തിക്കുമെന്ന ഞങ്ങളുടെ വാഗ്ദാനത്തിൽ ഞങ്ങൾ ഉറച്ചുനിൽക്കുന്നു", അദ്ദേഹം കൂട്ടിച്ചേർത്തു.

ഫോൺ, ടാബ്‌ലെറ്റ് മോഡുകൾക്കിടയിലുള്ള നല്ലൊരു ഓപ്ഷനായി ഫോൾഡബിൾ ഡിസ്‌പ്ലേ അവതരിപ്പിക്കുന്നു. ഏറ്റവും പുതിയ ക്വാൽകോം സ്‌നാപ്ഡ്രാഗൺ പ്രൊസസറിലാണ് ഈ ഉപകരണം പ്രവർത്തിക്കുന്നത്, കൂടാതെ 12 ജിബി റാമും 512 ജിബി സ്റ്റോറേജും ഉണ്ട്. മെച്ചപ്പെട്ട ഡ്യൂറബിലിറ്റിക്കായി വാട്ടർഡ്രോപ്പ് ഹിംഗും ഇതിലുണ്ട്. ക്യാമറ സെൻസർ ഒതുക്കമുള്ളതും സോണി 'ഡ്യുവൽ-ലെയർ ട്രാൻസിസ്റ്റർ പിക്‌സൽ' സാങ്കേതികവിദ്യയും കൊണ്ട് സജ്ജീകരിച്ചിരിക്കുന്നു, ഇത് അതിന്റെ വലുപ്പത്തിനനുസരിച്ച് ഇരട്ടി പ്രകാശം പിടിച്ചെടുക്കാൻ അനുവദിക്കുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com