അർധ സൂര്യഗ്രഹണമിങ്ങെത്തി; ഇന്ത്യയിൽ കാണാനാകുമോ? | Video

ഇത്തവണ ആറു മണിക്കൂർ നേരമാണ് സൂര്യഗ്രഹണം നീണ്ടു നിൽക്കുക.

ന്യൂഡൽഹി: ഈ വർഷത്തെ അർധ സൂര്യഗ്രഹണത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ശാസ്ത്ര ലോകം. ശനിയാഴ്ച ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 2.20 മുതൽ സന്ധ്യ 6.13 വരെയാണ് സൂര്യഗ്രഹണം. നിർഭാഗ്യവശാൽ ഇന്ത്യയിലുള്ളവർക്ക് ഗ്രഹണം കാണാൻ സാധിക്കില്ല. പക്ഷേ യുഎസ്, ക്യാനഡ, ഗ്രീൻ ലാൻഡ്, ഐസ്‌ലൻഡ് എന്നിവിടങ്ങളിൽ സൂര്യഗ്രഹണം കാണാൻ സാധിക്കും. സൂര്യനും ഭൂമിക്കും ഇടയിലൂടെ ചന്ദ്രൻ കടന്നു പോകുമ്പോൾ ഭാഗികമായി സൂര്യപ്രകാശം ഭൂമിയിലേക്ക് എത്താതെ വരുന്നതാണ് അർധസൂര്യഗ്രഹണത്തിന് കാരണമാകുന്നത്.

ഇത്തവണ ആറു മണിക്കൂർ നേരമാണ് സൂര്യഗ്രഹണം നീണ്ടു നിൽക്കുക. സൂര്യഗ്രഹണ സമയത്ത് തന്നെ ചില രാജ്യങ്ങളിൽ സൂര്യൻ ഉദിക്കും. ഇത് ഒരേ ദിനത്തിൽ രണ്ട് സൂര്യോദയം കാണാനുള്ള അവസരമായി മാറും.

ഇത്തവണ സൂര്യന്‍റെ 90 ശതമാനം ഭാഗം മാത്രമേ ചന്ദ്രനാൽ മറയപ്പെടുകയുള്ളൂ. ഗ്രീൻലൻഡിലും ക്യാനഡയിലുമുള്ളവർക്ക് പ്രതിഭാസം വ്യക്തമായി വീക്ഷിക്കാൻ സാധിക്കും.

Also Watch

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com