ഡിജിറ്റൽ തട്ടിപ്പ് തടയാൻ പാസ്‌വേഡ് ശക്തമായിരിക്കണം

കുറഞ്ഞത് 12 അക്ഷരങ്ങള്‍ ഉള്‍പ്പെടുന്നതും, വലിയ അക്ഷരങ്ങള്‍, ചെറിയ അക്ഷരങ്ങള്‍, അക്കങ്ങള്‍, പ്രത്യേക ചിഹ്നങ്ങള്‍ എന്നിവ സംയോജിപ്പിച്ചതുമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നതാണ് ഉചിതം.
Strong password

ഡിജിറ്റല്‍ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ആദ്യ പ്രതിരോധമാണ് ശക്തമായ പാസ്‌വേഡുകള്‍.

rawpixel.com
Updated on

റാസൽഖൈമ: ഡിജിറ്റല്‍ തട്ടിപ്പുകളിൽ നിന്ന് രക്ഷപെടാന്‍ സൈബര്‍ ഇടങ്ങളില്‍ ശക്തമായ പാസ്‌വേഡ് ഉപയോഗിക്കണമെന്ന് റാക് പൊലീസ് മുന്നറിയിപ്പ് നൽകി. ഡിജിറ്റല്‍ തട്ടിപ്പുകളിൽ നിന്ന് രക്ഷപ്പെടാനുള്ള ആദ്യ പ്രതിരോധമാണ് ശക്തമായ പാസ്‌വേഡുകള്‍.

ഓണ്‍ലൈന്‍ അക്കൗണ്ടുകള്‍ സുരക്ഷിതമാക്കുന്നതിനും ഡേറ്റ ചോര്‍ച്ച തടയുന്നതിനും ശക്തമായ പാസ്‌വേഡുകള്‍ സഹായിക്കും. കുറഞ്ഞത് 12 അക്ഷരങ്ങള്‍ ഉള്‍പ്പെടുന്നതും, വലിയ അക്ഷരങ്ങള്‍, ചെറിയ അക്ഷരങ്ങള്‍, അക്കങ്ങള്‍, പ്രത്യേക ചിഹ്നങ്ങള്‍ എന്നിവ സംയോജിപ്പിച്ചതുമായ പാസ്‌വേഡുകള്‍ ഉപയോഗിക്കുന്നതാണ് ഉചിതം.

പാസ്‌വേഡുകളും ലോഗിന്‍ വിവരങ്ങളും തികച്ചും സ്വകാര്യമാക്കുന്നതിന് ജാഗ്രത പുലര്‍ത്തണം. സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍ എന്നിവരുമായി സന്ദേശങ്ങളിലും ഇ-മെയിലുകളിലൂടെയും ലോഗിന്‍ വിവരം പങ്കുവയ്ക്കരുതെന്നും റാക് പൊലീസ് നിർദേശിക്കുന്നു. വെബ് സൈറ്റുകളുടെ വിശ്വാസ്യത ഉറപ്പാക്കി മാത്രം അതില്‍ പ്രവേശിക്കണമെന്നും മുന്നറിയിപ്പ്.

logo
Metro Vaartha
www.metrovaartha.com