കാലാവസ്ഥാ മാറ്റത്തിനു പുതിയ തെളിവായി ഹിമാലയത്തിൽ മയിൽ

സമുദ്ര നിരപ്പിൽ നിന്ന് 6500 അടി ഉയരത്തിൽ ഇതാദ്യമാണു മയിലിനെ കാണുന്നത്. 1600 മീറ്റർ വരെ ഉയരമുള്ള പ്രദേശമാണു സാധാരണഗതിയിൽ മയിലുകളുടെ ആവാസ വ്യവസ്ഥ
Peacock on Himalayas pointer to climate change
കാലാവസ്ഥാ മാറ്റത്തിനു പുതിയ തെളിവായി ഹിമാലയത്തിൽ മയിൽAI generated representative image
Updated on

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ബാഗേശ്വർ ജില്ലയിൽ മയിലിനെ കണ്ടെത്തി. ഏപ്രിലിൽ കഫ്ലിഗെയർ വനമേഖലയിൽ മയിലിനെ കണ്ടെത്തിയതിനു പിന്നാലെ കഴിഞ്ഞ അഞ്ചിന് കഥയത്ബാര വനത്തിലും കണ്ടെത്തുകയായിരുന്നു. സമുദ്ര നിരപ്പിൽ നിന്ന് 6500 അടി ഉയരത്തിൽ ഹിമാലയൻ മേഖലയിൽ ഇതാദ്യമാണു മയിലിനെ കാണുന്നത്. 1600 മീറ്റർ വരെ ഉയരമുള്ള പ്രദേശമാണു സാധാരണഗതിയിൽ മയിലുകളുടെ ആവാസ വ്യവസ്ഥ.

ആശങ്കയുണ്ടാക്കുന്ന കാലാവസ്ഥാ മാറ്റത്തിന്‍റെയും പാരിസ്ഥിതിക തകർച്ചയുടെയും സൂചനയാണ് ഹിമാലയത്തിലെ മയിൽ സാന്നിധ്യമെന്നു ബാഗേശ്വർ ഡിവിഷനിലെ വനംവകുപ്പ് ഉദ്യോഗസ്ഥൻ ധ്യാൻ സിങ് കാരയാട്ട് പറഞ്ഞു. എന്നാൽ, ഇത്തരംകാഴ്ചകൾ അസാധാരണമല്ലെന്നാണു ഡെറാഡൂണിലെ വൈൽഡ് ലൈഫ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യ ഉദ്യോഗസ്ഥൻ ഡോ. സുരേഷ് കുമാറിന്‍റെ വിലയിരുത്തൽ.

ഹിമാചൽ പ്രദേശിലും മയിലുകളെ കണ്ടെത്തിയിട്ടുണ്ട്. മയിലുകൾക്ക് സ്ഥിരം ഒരേ ആവാസവ്യവസ്ഥയെന്ന രീതിയില്ല. അവ കാലാവസ്ഥയും ഭക്ഷണ ലഭ്യതയും കണക്കിലെടുത്ത് പലയിടങ്ങളിലേക്കും മാറും. മലമുകളിൽ പഴയതുപോലെ തണുപ്പില്ലെന്നതും കാരണമായിരിക്കാം. ഒരു പക്ഷേ, ഇത് സീസണിന്‍റെ അടിസ്ഥാനത്തിലുള്ള മാറ്റമാകാമെന്നും ശീതകാലം വരുന്നതോടെ ഇവ താഴേക്കു മടങ്ങാമെന്നും സുരേഷ് കുമാർ പറയുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com