റിയല്‍മി നാര്‍സൊ എന്‍55 വിപണിയില്‍

90ഹെഡ് എഫ്എച്ച്ഡിപ്ലസ് ഡിസ്പ്ലേ ആണ് നാര്‍സൊ എന്‍55നുള്ളത്. 10,999 രൂപയാണ് വില
റിയല്‍മി നാര്‍സൊ എന്‍55 വിപണിയില്‍
Updated on

കൊച്ചി: നാര്‍സോ എന്‍ സീരീസില്‍ 33വാട്സ് ചാര്‍ജിങ് ഫോണ്‍ അവതരിപ്പിച്ച് റിയല്‍മി. 64 എംപി എഐ ക്യാമറയുള്ള റിയല്‍മി നാര്‍സൊ എന്‍55 വരുംതലമുറ അനുഭവങ്ങളാണ് പ്രദാനം ചെയ്യുന്നത്. 4ജിബി-64ജിബി, 6ജിബി-64ജിബി സ്റ്റോറേജുമുള്ള ഫോണിന് 12ജിബി വരെ ഡൈനാമിക് റാമും മീഡിയടെക് ഹീലിയൊ ജി88 ചിപ്സെറ്റുമുണ്ട്. 90ഹെഡ് എഫ്എച്ച്ഡിപ്ലസ് ഡിസ്പ്ലേ ആണ് നാര്‍സൊ എന്‍55നുള്ളത്. 10,999 രൂപയാണ് വില.

ചാര്‍ജിങ്, ക്യാമറ, സ്റ്റോറേജ്, ഡിസൈന്‍ എന്നീ നാല് പ്രധാന മേഖലകളിലും ശ്രദ്ധേയമായി നവീകരിച്ച സവിശേഷതകളുണ്ട് ഫോണിന്. ചാര്‍ജ്, ഡേറ്റ യൂസേജ്, സ്റ്റെപ്പ് നോട്ടിഫിക്കേഷനുകള്‍ ചേര്‍ന്ന മിനി കാപ്സ്യൂള്‍ എന്ന സവിശേഷത കൂടി ഫോണിനുണ്ട്. അത്യാകര്‍ഷമായ പ്രൈം ബ്ലൂ, പ്രൈം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ ലഭ്യമാകും.

4ജിബി-64ജിബിക്ക് 10,999 രൂപയും 6ജിബി-64ജിബി 12999 രൂപയുമാണ് വില. സ്റ്റൈലിന്‍റെയും ഉപയോഗ സൗഹൃദത്തിന്‍റെയും മിശ്രിതമാണ് നാര്‍സൊ എന്‍ സീരീസ്. ആമസോണുമായി ചേര്‍ന്ന് പരിധിയില്ലാത്ത ഷോപ്പിങ് അനുഭവും നാര്‍സൊ പ്രദാനം ചെയ്യുന്നു. ഫോണിന്‍റെ 5000 എംഎഎച്ച് ബാറ്ററിയില്‍ 33 വോട്സ് സൂപ്പര്‍വൂക് ചാര്‍ജിങ് അനുഭവം 29 മിനിറ്റിനുള്ളില്‍ 50 ശതമാനം ചാര്‍ജ് നല്‍കുന്നു. 63 മിനിറ്റിനകം ചാര്‍ജ് 100 ശതമാനത്തിലേക്കുയരും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com