1 ടിബി സ്റ്റോറേജുമായി റിയല്‍മി 60 സീരിസ് 5ജി

സ്മാ​ര്‍ട്ട്ഫോ​ണ്‍ മേ​ഖ​ല​യി​ല്‍ ആ​ദ്യ​മാ​യി ഒ​രു ടി​ബി സ്റ്റോ​റേ​ജു​മാ​യി റി​യ​ല്‍മി നാ​ര്‍സൊ 60 പ്രൊ 5​ജി
റി​യ​ല്‍മി നാ​ര്‍സൊ 60 പ്രൊ 5​ജി
റി​യ​ല്‍മി നാ​ര്‍സൊ 60 പ്രൊ 5​ജി

​തിരുവനന്തപുരം: സ്മാ​ര്‍ട്ട്ഫോ​ണ്‍ മേ​ഖ​ല​യി​ല്‍ ആ​ദ്യ​മാ​യി ഒ​രു ടി​ബി സ്റ്റോ​റേ​ജു​മാ​യി റി​യ​ല്‍മി നാ​ര്‍സൊ 60 പ്രൊ 5​ജി പു​റ​ത്തി​റ​ങ്ങി. ഇ​തോ​ടൊ​പ്പം റി​യ​ല്‍മി 60, ബ​ഡ്സ് വ​യ​ര്‍ലെ​സ് 3 എ​ന്നി​വ​യും പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്.

അ​ത്യാ​ധു​നി​ക സാ​ങ്കേ​തി​ക​ത​ക​ള്‍ സ​മ്മേ​ളി​ക്കു​ന്ന റി​യ​ല്‍മി 60 പ്രൊ 5​ജി​ക്ക് 128-13ജി​ബി ഡൈ​നാ​മി​ക് റാ​മും 1ടി​ബി റോ​മു​മു​ണ്ട്. 7050 5ജി ​ചി​പ്സെ​റ്റി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ഫോ​ണി​ന് 67വോ​ട്സ് സൂ​പ്പ​ര്‍വൂ​ക് ചാ​ര്‍ജി​ങ് സ​പ്പോ​ര്‍ട്ടു​മാ​യി 5000 എം​എ​എ​ച്ച് ബാ​റ്റ​റി​യാ​ണു​ള്ള​ത്. മാ​ര്‍സ് ഓ​റ​ഞ്ച്, കോ​സ്മി​ക് ബ്ലാ​ക്ക് നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​യ ഫോ​ണി​ന്‍റെ 8ജി​ബി-128​ജി​ബി വേ​രി​യ​ന്‍റി​ന് 23,999 രൂ​പ​യാ​ണ് വി​ല. 12ജി​ബി-256​ജി​ബി വേ​രി​യ​ന്‍റി​ന് 26,999 രൂ​പ​യും 12ജി​ബി-1​ടി​ബി​ക്ക് 29,999 രൂ​പ​യു​മാ​ണ് വി​ല.

പ്രീ​മി​യം വെ​ഗ​ന്‍ ലെ​ത​റി​ല്‍ മാ​ര്‍ഷി​യ​ന്‍ ഹൊ​റി​സ​ണ്‍ ഡി​സൈ​നാ​ണ് റി​യ​ല്‍മി 60യു​ടേ​ത്. 20,000 ലെ​വ​ല്‍ ഓ​ട്ടൊ ബ്രൈ​റ്റ്ന​സ് അ​ഡ്‌​ജ​സ്റ്റ്മെ​ന്‍റു​മാ​യി 90ഹെ​ഡ്സ് സൂ​പ്പ​ര്‍ അ​മോ​ലെ​ഡ് ഡി​സ്പ്ലേ​യാ​ണ് ഫോ​ണി​നു​ള്ള​ത്. 64എം​പി സ്ട്രീ​റ്റ് ഫോ​ട്ടൊ​ഗ്ര​ഫി കാ​മ​റ 2x ഇ​ന്‍സെ​ന്‍സ​ര്‍ സൂം, ​ഡി​ഐ​എ​സ് സ്നാ​പ്ഷോ​ട്ട്, 20x ഡി​ജി​റ്റ​ല്‍ സൂം ​തു​ട​ങ്ങി​യ സ​വി​ശേ​ഷ​ത​ക​ളു​ണ്ട്. ഡൈ​മ​ന്‍സി​റ്റി 6020 5ജി ​ചി​പ്സെ​റ്റാ​ണു​ള്ള​ത്. മാ​ര്‍സ് ഓ​റ​ഞ്ച് കോ​സ്മി​ക് ബ്ലാ​ക്ക് നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​യ ഫോ​ണ്‍ 8ജി​ബി-128​ജി​ബി വേ​രി​യ​ന്‍റി​ന് 17,999 രൂ​പ​യാ​ണ് വി​ല. 8ജി​ബി-256 ജി​ബി​ക്ക് 19,999 രൂ​പ.

എം​എം 13.6 ബാ​സ് ഡ്രൈ​വ​റു​മാ​യാ​ണ് റി​യ​ല്‍മി ബ​ഡ്സ് വ​യ​ര്‍ല​സ് 3യു​ടെ വ​ര​വ്. 40 മ​ണി​ക്കൂ​ര്‍ ദൈ​ര്‍ഘ്യ​മാ​ര്‍ന്ന ബാ​റ്റ​റി​യാ​ണു​ള്ള​ത്. ആ​ക്റ്റി​വ് നോ​യി​സ് ക്യാ​ന്‍സ​ലേ​ഷ​നി​ലൂ​ടെ അ​പ​ശ​ബ്ദ​ങ്ങ​ള്‍ കു​റ​യ്ക്കാം. 360 ഡി​ഗ്രി സ്പേ​ഷ്യ​ല്‍ ഓ​ഡി​യൊ ഇ​ഫ​ക്റ്റു​ണ്ട്. ബാ​സ് യെ​ലോ, വി​റ്റാ​ലി​റ്റി വൈ​റ്റ്, പ്യൂ​ര്‍ ബ്ലാ​ക്ക് നി​റ​ങ്ങ​ളി​ല്‍ ല​ഭ്യ​മാ​യ ബ​ഡ്സി​ന് 1799 രൂ​പ​യാ​ണ് വി​ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com