
എക്കാലത്തെയും സ്ലിം സ്മാര്‍ട്ട്ഫോണായ എന്‍53 പുറത്തിറക്കി റിയല്‍മി. 7.49എംഎം വലിപ്പവും 33വോള്‍ട്ട് സൂപ്പര്‍വൂക് ചാര്‍ജിങ്ങും 50എംപി എഐ ക്യാമറയുമുള്ള റിയല്‍മി എന്‍53ക്ക് 5000 എംഎഎച്ച് ബാറ്ററിയുണ്ട്.
4ജിബി-64ജിബി, 6ജിബി-128ജിബി സ്റ്റോറേജുകളില്‍ ഉള്ള ഫോണിന് 12ജിബി ഡൈനാമിക് റാമും 90ഹെഡ്സ് ഡിസ്പ്ലേയുമാണുള്ളത്. ഫെതര്‍ ഗോള്‍ഡ്, ഫെതര്ബ്ലാക്ക് വര്‍ണങ്ങളില്‍ ലഭ്യമായ ഫോണിന് 8,999 രൂപ, 10,999 രൂപ എന്നിങ്ങനെയാണ് വില.
വരുംതലമുറ ഉപഭോക്താക്കള്‍ക്കായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഫോണിന്റെ മിനി കാപ്സ്യൂള്‍ ഏറെ പ്രിയങ്കരമാണ്. 8 എംപി സെല്‍ഫി ക്യാമറ, ഫോട്ടൊഗ്രഫി ഫങ്ഷനുകള്‍ തുടങ്ങിയവയുണ്ട്. യൂനിസോക് ടി612 ടിപ്സെറ്റാണ് റിയല്‍മി എന്‍53ല്‍ ഉപയോഗിക്കുന്നത്.