
കൊച്ചി: റിലയന്‍സ് ഡിജിറ്റലിന്റെ "ഡിജിറ്റല്‍ ഇന്ത്യ സെയിലിന്റെ' ആദ്യഘട്ടം ആരംഭിച്ചു. ഉപയോക്താക്കള്‍ക്ക് റിലയന്‍സ് ഡിജിറ്റല്‍ സ്റ്റോറുകളില്‍ നിന്നോ മൈ ജിയോ സ്റ്റോറിൽ നിന്നോ ഓഫറുകൾ സ്വന്തമാക്കാം. അല്ലെങ്കില്‍ www.reliancedigital.in ല്‍ ലോഗിന്‍ ചെയ്യുക. ഓഫർ ഞായറാഴ്ച അവസാനിക്കും.
പ്രമുഖ ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ക്ക് 10,000 രൂപ വരെ കിഴിവും, പ്രൈസ് മാച്ച് ഗ്യാരണ്ടിയും ഉള്‍പ്പടെ നിരവധി ആവേശകരമായ ഓഫറുകളും കിഴിവുകളും ലഭ്യമാണ്. എളുപ്പത്തിലുള്ള ഫിനാന്‍സിങ്, ഇഎംഐ ഓപ്ഷനുകള്‍, എന്നിവയ്ക്കൊപ്പം ഉപയോക്താക്കള്‍ക്ക് ഏറ്റവും പുതിയ സാങ്കേതികവിദ്യയും വേഗത്തിലുള്ള ഡെലിവറിയും വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളില്‍ ഇന്‍സ്റ്റലേഷനും ലഭിക്കും.
പുതുതായി ലോഞ്ച് ചെയ്ത ഒപ്പോ റെനോ 10 പ്രോ 5ജി സീരീസ് 39,999 രൂപ മുതൽ ലഭ്യമാണ്. ഡെൽ ഇൻസ്പിരോൺ 3511 ലാപ്ടോപ്പുകൾ വെറും 49,499 രൂപയ്ക്ക് ലഭ്യമാണ്. എച്ച്പി പവലിയന് 15ന്റെ വിലയാകട്ടെ 53,499 രൂപയാണ് (എക്സ്ചേഞ്ച് പ്രോഗ്രാം, ക്യാഷ്ബാക്ക്, പ്രൊമോ എന്നിവയ്ക്ക് ശേഷമുള്ള വില). 46,990 രൂപ മുതല്‍ ആരംഭിക്കുന്ന 65 യുഎച്ച്ഡി ടിവികളും ലഭ്യമാണ്. തെരഞ്ഞെടുത്ത വാഷിങ് മെഷീനുകൾ വാങ്ങുമ്പോൾ 3,850 രൂപ വിലയുള്ള മിക്സര്‍ ഗ്രൈന്‍ഡറും, റഫ്രിജറേറ്ററുകൾക്ക് 7,990 രൂപയുടെ സൗജന്യ സ്മാര്‍ട്ട് വാച്ചും സൗജന്യമായി നേടാം. ബന്ധപ്പെടുക: www.reliancedigital.in.