കുട്ടികളുള്ള ഇന്ത്യന്‍ വീടുകളില്‍ അലെക്‌സയുടെ ഉപയോഗം രണ്ടിരട്ടി

കുട്ടികളുള്ള ഇന്ത്യന്‍ വീടുകളില്‍ അലെക്‌സയുടെ ഉപയോഗം രണ്ടിരട്ടി

പ്രതിദിന പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കാന്‍ സ്മാര്‍ട്ട് ഹോം, പ്രൊഡക്ടിവിറ്റി സവിശേഷതകള്‍ മാതാപിതാക്കളേയും സഹായിക്കുന്നു
Published on

കൊച്ചി: ഇന്ത്യന്‍ നാടോടിക്കഥകള്‍ മുതല്‍ മൃഗങ്ങളുടെ ശബ്ദം കേള്‍ക്കുന്നതു വരെയുള്ളവയുമായി കുട്ടികളുള്ള ഇന്ത്യന്‍ വീടുകളില്‍ അലെക്‌സയുടെ ഉപയോഗം രണ്ടിരട്ടിയാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഇന്‍ററാക്ടീവ് ഗെയിമുകള്‍, ക്വിസുകള്‍, നഴ്സറി റൈമുകള്‍, മൃഗങ്ങളുടെ ശബ്ദങ്ങള്‍, സ്പെല്ലിങുകള്‍ സംബന്ധിച്ച ചോദ്യങ്ങള്‍ക്കു മറുപടി പറയാനുള്ള കഴിവുകള്‍, പൊതു വിജ്ഞാനം, ചരിത്രം, സയന്‍സ് തുടങ്ങിയ കുട്ടികള്‍ക്ക് അനുയോജ്യമായ നിരവധി സവിശേഷതകളാണ് അലക്സയ്ക്കുള്ളത്. പ്രതിദിന പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കാന്‍ സ്മാര്‍ട്ട് ഹോം, പ്രൊഡക്ടിവിറ്റി സവിശേഷതകള്‍ മാതാപിതാക്കളേയും സഹായിക്കുന്നു.

കുട്ടികളുടെ ശ്രദ്ധിക്കാനുള്ള കഴിവു വര്‍ധിപ്പിക്കാനും അവരെ സംഗീതം കേള്‍പ്പിക്കാനും നഴ്സറി റൈമുകള്‍ കൊണ്ട് ആഹ്ളാദിപ്പിക്കാനുമെല്ലാം അലെക്‌സ പ്രയോജനപ്പെടുത്താനാവും. പുതിയ വിവരങ്ങള്‍ക്കായി ചോദ്യങ്ങള്‍ ഉയര്‍ത്തി അവരില്‍ ജിജ്ഞാസ വളര്‍ത്തിയെടുക്കാനും ഗെയിമുകളും ക്വിസുകളും വഴി അവര്‍ക്ക് വിനോദത്തിലൂടെ അറിവുകള്‍ നേടാന്‍ അവസരമൊരുക്കാനും ഇതു സഹായിക്കും.

കുട്ടികളെ വളര്‍ത്തുന്ന വേളയില്‍ അലെക്‌സ മികച്ച പങ്കാളിയാണെന്ന് മാതാപിതാക്കള്‍ പലപ്പോഴും പറയുന്നതായി ആമസോൺ ഇന്ത്യ ഡയറക്ടറും അലെക്‌സ കണ്‍ട്രി മാനേജറുമായ ആര്‍ എസ് ദിലീപ് ചൂണ്ടിക്കാട്ടുന്നു. കുട്ടികള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്താനാവുന്ന മികച്ചൊരു ടൂളാണിത്. മാതാപിതാക്കള്‍ക്ക് അവരുടെ പ്രതിദിന പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ കൈകാര്യം ചെയ്യാനും ഇതു സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com