രക്ഷാപ്രവർത്തനത്തിന് റെസ്ക്യൂ റേഞ്ചർ റിമോട്ട് കൺട്രോൾ

ലോ​ക​ത്തി​ലെ ത​ന്നെ ആ​ദ്യ മ​ൾ​ട്ടി പ​ർ​പ്പ​സ് ജീ​വ​ൻ ര​ക്ഷാ സം​വി​ധാ​ന​മാ​യി​ട്ടാ​ണ് ഈ ​ഉ​പ​ക​ര​ണം ഡെ​ക്സ്ച​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്
രക്ഷാപ്രവർത്തനത്തിന് റെസ്ക്യൂ റേഞ്ചർ റിമോട്ട് കൺട്രോൾ

തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്ത​മു​ഖ​ത്ത് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ റെ​സ്ക്യൂ റേ​ഞ്ച​ർ റി​മോ​ട്ട് ക​ൺ​ട്രോ​ൾ. വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ പി​ന്തു​ണ​യോ​ടെ ഡെ​ക്സ്ച​ർ ഇ​ന്ന​വേ​ഷ​ൻ ടെ​ക്നോ​ള​ജീ​സാ​ണ് ഇ​ത്ത​ര​ത്തി​ലൊ​രു സം​വി​ധാ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​ത്. ലോ​ക​ത്തി​ലെ ത​ന്നെ ആ​ദ്യ മ​ൾ​ട്ടി പ​ർ​പ്പ​സ് ജീ​വ​ൻ ര​ക്ഷാ സം​വി​ധാ​ന​മാ​യി​ട്ടാ​ണ് ഈ ​ഉ​പ​ക​ര​ണം ഡെ​ക്സ്ച​ർ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.

വെ​ള്ള​ത്തി​ൽ ഒ​ഴു​കി​പ്പോ​കു​ന്ന ആ​ളു​ക​ളെ​യും മു​ങ്ങി​പ്പോ​കു​ന്ന ആ​ളു​ക​ളെ​യും ഈ ​ഉ​പ​ക​ര​ണം ഉ​പ​യോ​ഗി​ച്ച് ര​ക്ഷ​പ്പെ​ടു​ത്താ​നാ​കും. ഏ​തു പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യി​ലും 30 കി​ലോ​മീ​റ്റ​ർ വ​രെ സ്പീ​ഡി​ൽ പ്ര​വ​ർ​ത്തി​ക്കാ​നും ജീ​വ​ൻ ര​ക്ഷി​ക്കാ​നും റെ​സ്ക്യൂ റേ​ഞ്ച​റി​നു സാ​ധി​ക്കും.

രാ​ത്രി​യും പ​ക​ലും ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യു​ന്ന ഉ​പ​ക​ര​ണം വെ​ള്ള​ത്തി​ന​ടി​യി​ൽ മു​ങ്ങി​പ്പോ​യ​വ​രെ കൃ​ത്യ​മാ​യി ക​ണ്ടെ​ത്തു​ന്ന​തി​നു ഡ്യു​വ​ൽ ഫ്രീ​ക്വ​ൻ​സി സെ​ൻ​സ​ർ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

വെ​ള്ള​ത്തി​ന​ടി​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന ക്യാ​മ​റ ത​ത്സ​മ​യം ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി റി​മോ​ട്ട് ക​ൺ​ട്രോ​ൾ സ്ക്രീ​നി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കും. ഇ​തി​നൊ​പ്പം സെ​ർ​ച്ച് ലൈ​റ്റ്, ലോ​ങ്ങ് റേ​ഞ്ച് വാ​ക്കി-​ടോ​ക്കി, ക്യാ​രി ബാ​ഗ് സം​വി​ധാ​നം, സൈ​റ​ൺ, ഫ്ര​ണ്ട് വ്യൂ ​ക്യാ​മ​റ തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും ഉ​പ​ക​ര​ണ​ത്തി​ൽ ത​ന്നെ ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.

Trending

No stories found.

Latest News

No stories found.