ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇനി പ്രായം പറയണം!

18 വയസിനു താഴെയുള്ള യൂസര്‍ ആണെങ്കില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മാതാപിതാക്കളുടെ സമ്മതം ആവശ്യമാണെന്നു നിഷ്‌കര്‍ഷിക്കുന്നതാണ് യുഎസിലെ ബില്‍
Reveal age before app download

ആപ്പ് ഡൗൺലോഡ് ചെയ്യാൻ ഇനി പ്രായം പറയണം!

Freepik.com

Updated on

വാഷിങ്ടണ്‍: ആപ്പിളും ഗൂഗിളും അവരുടെ ആപ്പ് സ്റ്റോറുകളിലെ (പ്ലേ സ്റ്റാര്‍, ഐ സ്റ്റോര്‍) യൂസര്‍മാരുടെ പ്രായം പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്ന ബില്‍ യുഎസിലെ ടെക്‌സസില്‍ ഉടന്‍ നിയമമായേക്കുമെന്ന് റിപ്പോര്‍ട്ട്. യുഎസിലെ ഏറ്റവും വലിയ ജനസംഖ്യയുള്ള രണ്ടാമത്തെ സംസ്ഥാനമാണു ടെക്‌സസ്.

18 വയസിനു താഴെയുള്ള യൂസര്‍ ആണെങ്കില്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനു മാതാപിതാക്കളുടെ സമ്മതം ആവശ്യമാണെന്നു നിഷ്‌കര്‍ഷിക്കുന്നതാണ് ഈ ബില്‍. അക്കൗണ്ടുകള്‍ സൃഷ്ടിക്കുമ്പോള്‍ എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോക്താക്കളുടെ പ്രായം പരിശോധിക്കണമെന്നും ബില്‍ അനുശാസിക്കുന്നു

ഈ വര്‍ഷം ആദ്യം സമാനമായ നിയമം യുഎസ് സംസ്ഥാനമായ യൂറ്റാ പാസാക്കിയിരുന്നു. ഇത്തരത്തിലൊരു നിയമം പാസാക്കുന്ന ആദ്യ സംസ്ഥാനം കൂടിയാണ് യൂറ്റാ. ഈ സംസ്ഥാനത്തെ പിന്തുടരാനാണ് ടെക്സസും തീരുമാനിച്ചിരിക്കുന്നത്.

സോഷ്യല്‍ മീഡിയയില്‍ പ്രായപരിധി സംബന്ധിച്ച നിയന്ത്രണങ്ങളും രക്ഷകര്‍ത്താക്കളുടെ സമ്മതവും വേണമെന്ന നിയമത്തെ വ്യാപകമായി പിന്തുണയ്ക്കുന്നവരാണു യുഎസിലെ ഭൂരിഭാഗം പൗരന്മാരും. 2023ലെ പ്യൂ റിസര്‍ച്ച് വോട്ടെടുപ്പില്‍, 81% അമെരിക്കക്കാരും കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ തുറക്കുന്നതിന് മാതാപിതാക്കളുടെ സമ്മതം ആവശ്യമാണെന്ന അഭിപ്രായം രേഖപ്പെടുത്തിയവരാണ്. 71% പേര്‍ നിര്‍ബന്ധിത പ്രായ പരിശോധനയെയും പിന്തുണച്ചു.

അതേസമയം, പ്രായ പരിശോധന നടത്തുന്ന നിയമത്തോട് അനുകൂലമല്ല ഗൂഗിളും ആപ്പിളെന്നാണ് റിപ്പോര്‍ട്ട്. ഈ നിയമം സ്വകാര്യത സംബന്ധിച്ച ആശങ്കകള്‍ക്കു കാരണമായേക്കുമെന്നാണ് ആപ്പിള്‍ സംശയിക്കുന്നത്. ഇത് ബിസിനസിനെയും ദോഷകരമായി ബാധിക്കുമെന്ന പേടി ഗൂഗിളിനും ആപ്പിളിനുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com