
ബംഗളൂരു: ചന്ദ്രയാൻ 3 ദൗത്യത്തിന്‍റെ ഭാഗമായി ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്ത വിക്രം ലാൻഡറിനുള്ളിൽ നിന്ന് പ്രജ്ഞാൻ റോവർ പുറത്തേക്കിറങ്ങുന്നതിന്‍റെ വീഡിയോ ഐഎസ്ആർഒ പുറത്തുവിട്ടു.
വിക്രം (Vikram) ലാൻഡറിന്‍റെ സൈഡ് പാനൽ നിവർന്ന് റാംപ് പോലെ ചന്ദ്രോപരിതലത്തിൽ സ്പർശിക്കുകയും, അതിലൂടെ ചക്രങ്ങൾ ഉപയോഗിച്ച് ഉരുണ്ട് ഇറങ്ങുകയുമാണ് പര്യവേക്ഷണ പേടകമായ പ്രജ്ഞാൻ (Pragyan). ലാൻഡറിൽ സ്ഥാപിച്ചിരിക്കുന്ന ക്യാമറ ഉപയോഗിച്ചാണ് ഈ ദൃശ്യവും പകർത്തിയിട്ടുള്ളത്.