എസ്24 ഉൾപ്പെടെ പ്രീമിയം ഫോണുകൾ ഡിസ്കൗണ്ട് വിലയിൽ

പ്രവർത്തനക്ഷമമായ മികച്ച ഫോണുകൾ എക്സ്ചേഞ്ച് ചെയ്താൽ പരമാവധി 39,650 രൂപ വരെ കിഴിവുണ്ട്.
Samsung Galaxy S24
Samsung Galaxy S24
Updated on

സാംസങ്ങിന്‍റെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് മോഡലായ സാംസങ് ഗ്യാലക്സി എസ്24 അടക്കമുള്ള പ്രീമിയം സ്മാർട്ട്ഫോൺ മോഡലുകൾ ആമസോണിലൂടെ ഇപ്പോൾ വിലക്കിഴിൽ സ്വന്തമാക്കാം. 79,999 രൂപ വിലയുള്ള ബേസിക് മോഡൽ തെരഞ്ഞെടുക്കപ്പെട്ട ക്രെഡിറ്റ് കാർഡുകൾ വഴി വാങ്ങിയാൽ 5000 രൂപ ഇൻസ്റ്റന്‍റ് ഡിസ്കൗണ്ട് ലഭിക്കും. പ്രവർത്തനക്ഷമമായ മികച്ച ഫോണുകൾ എക്സ്ചേഞ്ച് ചെയ്താൽ പരമാവധി 39,650 രൂപ വരെ കിഴിവുണ്ട്. ഇതുകൂടാതെ 3879 രൂപ മുതലുള്ള ഇഎംഐ സൗകര്യം ലഭ്യമാണ്.

റിയൽമി നർസോ 60 5ജി ആണെങ്കിൽ 19,999 രൂപയുടെ ഫോൺ നേരേ 15,999 രൂപയ്ക്കാണ് ലഭിക്കുക. ഇതിനും എക്സ്ചേഞ്ച് സംവിധാനത്തിൽ കൂടുതൽ വിലക്കിഴിവ് നേടാം. ഇഎംഐ സൗകര്യം ലഭ്യം.

റെഡ്മി 12 5ജി ഫോണിന്‍റെ വിലയിൽ 25 ശതമാനമാണ് കിഴിവ്. 19,999 രൂപയുടെ ഫോൺ 14,999 രൂപയ്ക്ക് ലഭിക്കും. എക്സ്ചേഞ്ച്, ഇഎംഐ സൗകര്യങ്ങൾ വേറെ. വൺപ്ലസ് 12ആർ മോഡലും ഓഫറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിമിത കാലത്തേക്ക് മറ്റ് ചില മോഡലുകൾക്കും ഓഫറുകൾ ലഭ്യമാക്കുന്നുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com