പ്രതിരോധശേഷി വർധിപ്പിക്കാൻ കടൽ പായൽ, കണ്ടെത്തലുമായി സിഎംഎഫ്ആർഐ

ഡെ​ല്‍റ്റ വ​ക​ഭേ​ദ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ആ​ന്‍റി വൈ​റ​ല്‍ ഗു​ണ​ങ്ങ​ളും ഈ ​ന്യൂ​ട്രാ​സ്യൂ​ട്ടി​ക്ക​ല്‍ ഉ​ത്പ​ന്ന​ത്തി​നു​ണ്ട്
കടൽ പായൽ
കടൽ പായൽപ്രതീകാത്മക ചിത്രം

കൊ​ച്ചി: കൊ​വി​ഡാ​ന​ന്ത​ര ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ള്ള​വ​രി​ല്‍ പ്ര​തി​രോ​ധ​ശേ​ഷി വ​ര്‍ധി​പ്പി​ക്കാ​ന്‍ ക​ട​ല്‍പാ​യ​ലി​ല്‍ നി​ന്നും പ്ര​കൃ​തി​ദ​ത്ത ഉ​ത്പ​ന്ന​വു​മാ​യി കേ​ന്ദ്ര സ​മു​ദ്ര​മ​ത്സ്യ ഗ​വേ​ഷ​ണ സ്ഥാ​പ​നം (സി​എം​എ​ഫ്ആ​ര്‍ഐ). ഡെ​ല്‍റ്റ വ​ക​ഭേ​ദ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ആ​ന്‍റി വൈ​റ​ല്‍ ഗു​ണ​ങ്ങ​ളും ഈ ​ന്യൂ​ട്രാ​സ്യൂ​ട്ടി​ക്ക​ല്‍ ഉ​ത്പ​ന്ന​ത്തി​നു​ണ്ട്.

ക​ട​ല്‍പാ​യ​ലു​ക​ളി​ല്‍ അ​ട​ങ്ങി​യി​രി​ക്കു​ന്ന ഫ​ല​പ്ര​ദ​മാ​യ ബ​യോ-​ആ​ക്റ്റീ​വ് സം​യു​ക്ത​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ക​ട​ല്‍മീ​ന്‍ ഇ​മ്യു​ണോ-​ആ​ല്‍ഗി​ന്‍ എ​ക്സ​ട്രാ​ക്റ്റ് എ​ന്ന് പേ​രു​ള്ള ഉ​ത്പ​ന്നം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ര്‍ണ​മാ​യും പ്ര​കൃ​തി​ദ​ത്ത ചേ​രു​വ​ക​ളാ​ണ് ഇ​തി​നാ​യി ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. ഉ​ത്പ​ന്ന​ത്തി​ന് യാ​തൊ​രു വി​ധ പാ​ര്‍ശ്വ​ഫ​ല​ങ്ങ​ളു​മി​ല്ലെ​ന്ന​ത് വി​ശ​ദ​മാ​യ പ്രീ-​ക്ലി​നി​ക്ക​ല്‍ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ തെ​ളി​ഞ്ഞി​ട്ടു​ണ്ട്. ഡെ​ല്‍റ്റ വ​ക​ഭേ​ദ​ങ്ങ​ള്‍ ബാ​ധി​ച്ച കോ​ശ​ങ്ങ​ളി​ല്‍ വൈ​റ​സ് ബാ​ധ​യു​ടെ വ്യാ​പ്തി കു​റ​യ​ക്കാ​നും അ​മി​ത​മാ​യ അ​ള​വി​ലു​ള്ള സൈ​റ്റോ​കൈ​ന്‍ ഉ​ത്പാ​ദ​നം നി​യ​ന്ത്രി​ച്ച് പ്ര​തി​രോ​ധ സം​വി​ധാ​നം മെ​ച്ച​പ്പെ​ടു​ത്താ​നും ഈ ​ഉ​ത്പ​ന്നം സ​ഹാ​യ​ക​ര​മാ​കു​ന്ന​താ​യി പ​രീ​ക്ഷ​ണ​ങ്ങ​ളി​ല്‍ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഗ​വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍കി​യ സി​എം​എ​ഫ്ആ​ര്‍ഐ​യി​ലെ മ​റൈ​ന്‍ ബ​യോ​ടെ​ക്നോ​ള​ജി ഫി​ഷ് ന്യൂ​ട്രീ​ഷ​ന്‍ ആ​ൻ​ഡ് ഹെ​ല്‍ത്ത് ഡി​വി​ഷ​ന്‍ മേ​ധാ​വി ഡോ. ​കാ​ജ​ല്‍ ച​ക്ര​വ​ര്‍ത്തി പ​റ​ഞ്ഞു.

സി​എം​എ​ഫ്ആ​ര്‍ഐ വി​ക​സി​പ്പി​ക്കു​ന്ന പ​ത്താ​മ​ത്തെ ന്യൂ​ട്രാ​സ്യൂ​ട്ടി​ക്ക​ല്‍ ഉ​ത്പ​ന്ന​മാ​ണി​ത്. മ​രു​ന്നാ​യ​ല്ല, ഭ​ക്ഷ്യ​പൂ​ര​ക​ങ്ങ​ളാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​വ​യാ​ണ് ന്യൂ​ട്രാ​സ്യൂ​ട്ടി​ക്ക​ല്‍ ഉ​ത്പ​ന്ന​ങ്ങ​ള്‍. നേ​ര​ത്തെ, പ്ര​മേ​ഹം, സ​ന്ധി​വേ​ദ​ന, അ​മി​ത​വ​ണ്ണം, ര​ക്ത​മ​സ​മ്മ​ര്‍ദം, തൈ​റോ​യി​ഡ്, ഫാ​റ്റി ലി​വ​ര്‍ എ​ന്നീ രോ​ഗ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​ന് സി​എം​എ​ഫ്ആ​ര്‍ഐ ക​ട​ല്‍പാ​യ​ലി​ല്‍ നി​ന്നും ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ക​സി​പ്പി​ച്ചി​രു​ന്നു.

ഈ ​ഉ​ത്പ​ന്നം വ്യാ​വ​സാ​യി​ക​മാ​യി നി​ർ​മി​ക്കു​ന്ന​തി​ന്, മ​രു​ന്ന് നി​ർ​മാ​ണ രം​ഗ​ത്ത് പ്ര​വ​ര്‍ത്തി​ക്കു​ന്ന​വ​ര്‍ക്ക് സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ കു​റ​ച്ചു​വ​ര്‍ഷ​ങ്ങ​ളാ​യി, ക​ട​ല്‍പാ​യ​ലി​ല്‍ നി​ന്നും ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​നു​ത​കു​ന്ന ക​ണ്ടെ​ത്ത​ലു​ക​ള്‍ക്കാ​യി സി​എം​എ​ഫ്ആ​ര്‍ഐ പ​ഠ​നം ന​ട​ത്തു​ന്നു​ണ്ട്. കൂ​ടാ​തെ, ക​ട​ല്‍പാ​യ​ല്‍ കൃ​ഷി വ്യാ​പ​മാ​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ളും നി​ല​വി​ലു​ണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com