ചന്ദ്രനിലെ 'ശിവശക്തി' പോയിന്‍റിന് അന്താരാഷ്‌ട്ര അംഗീകാരം

അന്താരാഷ്‌ട്ര ജ്യോതിശാസ്ത സംഘടന (ഐഎയു) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പേര് അംഗീകരിച്ചു
വിക്രം ലാൻഡർ നിവർത്തിയ സൈഡ് പാനലിലൂടെ പുറത്തേക്കു വരുന്ന പ്രജ്ഞാൻ റോവർ.
വിക്രം ലാൻഡർ നിവർത്തിയ സൈഡ് പാനലിലൂടെ പുറത്തേക്കു വരുന്ന പ്രജ്ഞാൻ റോവർ.ഭാവനാത്മക ചിത്രീകരണം

ന്യൂഡല്‍ഹി: ചന്ദ്രയാൻ 3 ചന്ദ്രോപരിതലത്തിൽ ഇറങ്ങിയ സ്ഥാനത്തിന് ഇന്ത്യ നൽകിയ ശിവശക്തി പോയിന്‍റ് എന്ന പേരിന് അന്താരാഷ്‌ട്ര അംഗീകാരം. അന്താരാഷ്‌ട്ര ജ്യോതിശാസ്ത സംഘടന (ഐഎയു) പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പേര് അംഗീകരിച്ചു. ഓഗസ്റ്റ് 23നാണ് ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തിൽ സോഫ്റ്റ്‌ ലാൻഡിങ് നടത്തിയത്. 26ന് മോദി പേര് പ്രഖ്യാപിച്ചു.

ഗ്രഹവ്യവസ്ഥയുടെ നാമകരണത്തിനുള്ള ഐഎയുവിന്‍റെ വർക്കിങ് ഗ്രൂപ്പ് ശിവശക്തി പോയിന്‍റ് എന്ന പേര് അംഗീകരിച്ചതായി സംഘടന ഔദ്യോഗികമായി അറിയിച്ചു. ഇനി ശാസ്ത്ര സംബന്ധമായ ഏതു വേദിയിലും പ്രസിദ്ധീകരണങ്ങളിലും ഈ പേര് ഉപയോഗിക്കാം.

ഭാരതീയ ദർശനപ്രകാരം ശിവൻ പുരുഷനും ശക്തി അതിനു കരുത്തുനൽകുന്ന സ്ത്രീയുമാണ്. പ്രകൃതിയുടെ പരസ്പര പൂരകരൂപങ്ങളാണിവയെന്ന് ഐഎയു പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com