സുരക്ഷ വിട്ടൊരു കളിയില്ല; പുതിയ ഫീച്ചറുമായി സ്നാപ്പ്ചാറ്റ്

കൗമാരക്കാര്‍ക്ക് അനുചിതമായ ഉള്ളടക്കങ്ങള്‍ മാത്രമാണ് സ്നാപ്പ്ചാറ്റ് പ്രോത്സാഹിപ്പിക്കുകയുളളൂ
snapchat
snapchat
Updated on

ഓണ്‍ലൈനിലെ ചതിക്കുഴികളില്‍ നിന്ന് ഉപഭോക്താക്കളെ രക്ഷിക്കാന്‍ പുതിയ ഫീച്ചറുമായി എത്തുകയാണ് സ്നാപ്പ്ചാറ്റ്. പുതിയ ഫീച്ചര്‍ ഉപയോഗിച്ച് അപരിചിതരായ ആളുകളുമായുള്ള സമ്പര്‍ക്കം കുറയ്ക്കുകയും, പ്രായത്തിന് അനുസരിച്ചുള്ള ഉള്ളടക്കം കാണാനും സഹായിക്കുന്ന ഫീച്ചറിനാണ് സ്നാപ്പ്ചാറ്റ് രൂപം നല്‍കുന്നത്. പ്രധാനമായും കൗമാരക്കാരുടെ സുരക്ഷയെ മുന്‍നിര്‍ത്തിയാണ് പുതിയ ഫീച്ചറിന് രൂപം നല്‍കുക എന്ന തീരുമാനത്തിലേക്ക് കമ്പനി എത്തിയത്. അതിനാല്‍, കൗമാരക്കാര്‍ക്ക് അനുചിതമായ ഉള്ളടക്കങ്ങള്‍ മാത്രമാണ് സ്നാപ്പ്ചാറ്റ് പ്രോത്സാഹിപ്പിക്കുകയുളളൂ.

കൗമാരക്കാര്‍ക്ക് പരസ്പര സമ്പര്‍ക്കം ഇല്ലാത്തവരോ, അവര്‍ക്കറിയാത്ത ആരെങ്കിലുമോ അവരെ ആഡ് ചെയ്യാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് ഒരു പോപ്പ്-അപ്പ് മുന്നറിയിപ്പ് ലഭിക്കുന്നതാണ്. ഇതിനോടൊപ്പം അപരിചിതരെ ഉടനടി റിപ്പോര്‍ട്ട് ചെയ്യാനോ, ബ്ലോക്ക് ചെയ്യാനോ ഉള്ള അവസരവും ഒരുക്കും. അതേസമയം, സ്നാപ്പ്ചാറ്റ് ഉപയോഗിക്കുന്ന 13 വയസിനും, 17 വയസിനും പ്രായമുള്ളവര്‍ക്ക് ആരെയെങ്കിലും ആഡ് ചെയ്യണമെങ്കില്‍ നിരവധി മ്യൂച്വല്‍ ഫ്രണ്ട്സ് ഉണ്ടായിരിക്കേണ്ടതാണ്. കൗമാരക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമ സംഭവങ്ങളെ ചെറുക്കുന്നതിൻ്റെ ഭാഗമായാണ് മ്യൂച്വല്‍ ഫ്രണ്ട്സ് നിര്‍ബന്ധമാക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com