സോഷ്യൽ മീഡിയയിൻ വിശ്വാസം കുറയുന്നു, പകരം പോഡ്കാസ്റ്റ് ഭ്രമം

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പൊതുജന വിശ്വാസം കുറയുന്നതെന്തുകൊണ്ട്? പോഡ്കാസ്റ്റുകൾ കൂടുതൽ വിശ്വസനീയമാണോ? ഡിജിറ്റൽ മാധ്യമങ്ങൾ വിവരങ്ങളെ വിമർശനാത്മകമായി സമീപിക്കേണ്ടതിൻ്റെ ആവശ്യകത.
സോഷ്യൽ മീഡിയയിൻ വായനക്കാർക്ക് വിശ്വാസം കുറയുന്നു | Social Media loose popularity, Podcasts gain

സോഷ്യൽ മീഡിയയിൻ വായനക്കാർക്ക് വിശ്വാസം കുറയുന്നു

freepik.com

Updated on

സോഷ്യൽ മീഡിയാ പ്ലാറ്റ്‌ഫോമുകളിലുള്ള പൊതുജന വിശ്വാസം ഗണ്യമായി കുറഞ്ഞുവരുന്നതായി റിപ്പോർട്ട്. 'ഗവേണൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓസ്‌ട്രേലിയ' പ്രസിദ്ധീകരിച്ച 2025ലെ എത്തിക്സ് ഇൻഡക്സ് പ്രകാരം, നാലിൽ ഒരാൾ സോഷ്യൽ മീഡിയ 'നൈതികമല്ല' എന്നു കരുതുന്നു. തെറ്റായ വിവരങ്ങൾ സംബന്ധിച്ച ആശങ്കകളും അവിശ്വാസവും ആഗോളതലത്തിൽ, പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിൽ, വർധിക്കുന്നതായി ഈ വർഷം തന്നെ എഡൽമാൻ ട്രസ്റ്റ് ബാരോമീറ്റർ തയാറാക്കിയ റിപ്പോർട്ടിലും ചൂണ്ടിക്കാട്ടുന്നു.

ബന്ധങ്ങൾക്കും പങ്കാളിത്തത്തിനും സോഷ്യൽ മീഡിയ സഹായകമാകുമ്പോഴും, അതിൽ പതിയിരിക്കുന്ന അപകടങ്ങളെക്കുറിച്ചും പഠനങ്ങൾ മുന്നറിയിപ്പ് നൽകുന്നു. ചില പ്ലാറ്റ്‌ഫോമുകളിൽ തെറ്റായതും സെൻസേഷണലുമായ വിവരങ്ങൾ സത്യത്തെക്കാൾ വേഗത്തിൽ പ്രചരിക്കുന്നു. ഇത് സമൂഹത്തിൽ നെഗറ്റിവിറ്റിയും രാഷ്ട്രീയ ധ്രുവീകരണവും വർധിപ്പിക്കുന്നു.

കൂടാതെ, സോഷ്യൽ മീഡിയയുടെ അമിത ഉപയോഗം കൗമാരക്കാർക്കിടയിലും യുവജനതയിലും വിഷാദം, ഉത്കണ്ഠ, മാനസിക ബുദ്ധിമുട്ടുകൾ എന്നിവ കൂടാൻ കാരണമാകുന്നതായും പഠനങ്ങൾ പറയുന്നു. ഇൻസ്റ്റാഗ്രാമിന്‍റേതടക്കം രഹസ്യ രേഖകൾ പുറത്തുവിട്ട മുൻ ഫേസ്ബുക്ക് ഉദ്യോഗസ്ഥ ഫ്രാൻസെസ് ഹൗഗന്‍റെ അഭിപ്രായത്തിൽ, കമ്പനികൾക്ക് ഈ ദോഷങ്ങളെക്കുറിച്ച് അറിയാമെങ്കിലും അവർ എല്ലായ്പ്പോഴും നടപടിയെടുക്കുന്നില്ല.

പോഡ്കാസ്റ്റുകളോടു താത്പര്യം കൂടുന്നു

സോഷ്യൽ മീഡിയയിൽ നിന്ന് വ്യത്യസ്തമായി പോഡ്കാസ്റ്റുകൾക്ക് വളരെ നല്ല മതിപ്പാണ് ഇപ്പോഴുള്ളത്. ലോകമെമ്പാടും പോഡ്കാസ്റ്റ് ഉപയോഗം ഗണ്യമായി വർധിച്ചു. ഓസ്ട്രേലിയയിലെ പത്ത് വയസുനു മുകളിലുള്ള പകുതിയിലധികം പേരും പോഡ്കാസ്റ്റുകൾ പതിവായി കേൾക്കുന്നുണ്ട്.

പോഡ്കാസ്റ്റുകളുടെ ആധികാരികതയും ആളുകൾ വിശ്വാസ്യത വർധിപ്പിക്കുന്നു. ഉപയോക്താക്കൾ ഒരു പ്രത്യേക ഷോയും എപ്പിസോഡും തെരഞ്ഞെടുക്കുന്നതിലൂടെ ഇവിടെ വിവര ഉപഭോഗം കൂടുതൽ ബോധപൂർവമാവുന്നു. സോഷ്യൽ മീഡിയയിലെ ചെറിയ വിവരത്തുണ്ടുകളെ അപേക്ഷിച്ച്, പോഡ്കാസ്റ്റുകൾ പലപ്പോഴും കൂടുതൽ ദൈർഘ്യമുള്ളതും സൂക്ഷ്മമായതുമായ ചർച്ചകൾ പ്രദാനം ചെയ്യുന്നു.

പോഡ്കാസ്റ്റുകൾ കൂടുതൽ 'നൈതികമായി' കണക്കാക്കപ്പെടുന്നുണ്ടെങ്കിലും, അവ എല്ലായ്പ്പോഴും സുരക്ഷിതമോ വിശ്വസനീയമോ അല്ലെന്ന് തെളിവുകൾ വ്യക്തമാക്കുന്നു. 36,000-ത്തിലധികം രാഷ്ട്രീയ പോഡ്കാസ്റ്റ് എപ്പിസോഡുകൾ വിശകലനം ചെയ്ത ഒരു പഠനത്തിൽ, ഏകദേശം 70% എപ്പിസോഡുകളിലും സ്ഥിരീകരിക്കാത്തതോ തെറ്റായതോ ആയ ഒരു അവകാശവാദമെങ്കിലും ഉൾപ്പെട്ടിരുന്നു എന്നു വ്യക്തമായിട്ടുണ്ട്.

പലപ്പോഴും പോഡ്കാസ്റ്റുകൾ വിഷലിപ്തവും ശത്രുതാപരവുമായ ഭാഷ ഉപയോഗിക്കുന്നതായും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com