ആല്‍ഫ 7സി സീരീസ് ക്യാമറകളുമായി സോണി

ആല്‍ഫ 7സി II, ആല്‍ഫ 7സിആര്‍ എന്നിവ പുതിയ മോഡലുകൾ
ആല്‍ഫ 7സി സീരീസ് ക്യാമറകളുമായി സോണി

കൊച്ചി: കോംപാക്റ്റ് ഫുള്‍-ഫ്രെയിം ഇന്‍റര്‍ചേയ്ഞ്ചബിള്‍ ലെന്‍സ് ക്യാമറകളായ ആല്‍ഫ 7സി സീരീസിലേക്ക് രണ്ട് പുതിയ കൂട്ടിച്ചേര്‍ക്കലുകള്‍ പ്രഖ്യാപിച്ച് സോണി ഇന്ത്യ. ആല്‍ഫ 7സി II, ആല്‍ഫ 7സിആര്‍ എന്നിവയാണ് പുതുതായി അവതരിപ്പിച്ചത്.

ഏകദേശം 33.0 മെഗാപിക്സലുകളുള്ള ഒരു ഫുള്‍ഫ്രെയിം ബാക്ക് ഇല്യുമിനേറ്റഡ് എക്സ്മോര്‍ ആര്‍ സിഎംഒഎസ് സെന്‍സറും, ഉയര്‍ന്ന ഇമേജിങ് പ്രകടനം നല്‍കുന്നതിന് ഏറ്റവും പുതിയ ബയോണ്‍സ് എക്സ്ആര്‍ ഇമേജ് പ്രോസസിങ് എൻജിനുമാണ് ആല്‍ഫ 7സി രണ്ടില്‍ സജ്ജീകരിച്ചിരിക്കുന്നത്. ആല്‍ഫ 7 നാലുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഭാരവും വീതിയും വളരെ കുറവാണ്. 100 മുതല്‍ 51200 വരെയുള്ള സ്റ്റാന്‍ഡേര്‍ഡ് ഐഎസ്ഒ സെന്‍സിറ്റിവിറ്റി റേഞ്ച് സ്റ്റില്‍ ഇമേജുകള്‍ക്കും മൂവികള്‍ക്കും ഉയര്‍ന്ന സെന്‍സിറ്റിവിറ്റിയും ശബ്ദരഹിത ഷൂട്ടിങും സാധ്യമാക്കും.

ഏകദേശം 61.0 മെഗാപിക്സലുകളുള്ള ഒരു ഫുള്‍ഫ്രെയിം ബാക്ക് ഇല്യുമിനേറ്റഡ് എക്സ്മോര്‍ ആര്‍ സിഎംഒഎസ് സെന്‍സറും, ഏറ്റവും പുതിയ ബയോണ്‍സ് എക്സ്ആര്‍ ഇമേജ് പ്രോസസിങ് എൻജിനുമാണ് ആല്‍ഫ 7സിആറിന്‍റെ പ്രധാന സവിശേഷത. ആല്‍ഫ 7ആര്‍ അഞ്ചുമായി താരതമ്യപ്പെടുത്തുമ്പോള്‍, ആല്‍ഫ 7സിആറിന് ഏകദേശം ഭാരവും വീതിയും കുറവാണ്.

100 മുതല്‍ 32000 വരെയാണ് സ്റ്റാന്‍ഡേര്‍ഡ് ഐഎസ്ഒ സെന്‍സിറ്റിവിറ്റി റേഞ്ച്. 7 സ്റ്റെപ് ഒപ്റ്റിക്കല്‍ 5-ആക്സിസ് ഇന്‍-ബോഡി ഇമേജ് സ്റ്റെബിലൈസേഷന്‍, പിക്സല്‍ ഷിഫ്റ്റ് മള്‍ട്ടി ഷൂട്ടിങ്, ഗ്രിപ്പ് എക്സ്റ്റന്‍ഷന്‍ ജിപി എക്സ് 2 തുടങ്ങിയ ഫീച്ചറുകളുമുണ്ട്.

ഇരു മോഡലുകളും എല്ലാ സോണി സെന്‍റര്‍, ആല്‍ഫ ഫ്ളാഗ്ഷിപ്പ് സ്റ്റോറുകള്‍, സോണി അംഗീകൃത ഡീലര്‍മാര്‍, ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ (ആമസോണ്‍, ഫ്ളിപ്കാര്‍ട്ട്), ഇന്ത്യയിലുടനീളമുള്ള പ്രധാന ഇലക്‌ട്രോണിക് സ്റ്റോറുകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാവും. ഐഎല്‍സിഇ- 7 സിഎം 2 മോഡല്‍ (ബോഡി മാത്രമായി) കറുപ്പ്, വെളുപ്പ് നിറങ്ങളില്‍ നവംബര്‍ 3 മുതല്‍ 2,14,990 രൂപ വിലയില്‍ ലഭ്യമാവും. ഐഎല്‍സിഇ- 7 സിഎം 2എല്‍ (ബോഡിയും 2860എംഎം സൂം ലെന്‍സും) സില്‍വര്‍ നിറത്തില്‍ നവംബര്‍ 3 മുതല്‍ 2,43,990 രൂപ വിലയില്‍ ലഭിക്കും. ഐഎല്‍സിഇ- 7 സിആര്‍ മോഡലിന്‍റെ വിലയും വില്‍പ്പന തിയതിയും ഉടനെ പ്രഖ്യാപിക്കും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com